ഹാര്‍ദിക് പട്ടേല്‍ പുറത്തിറങ്ങി
സൂറത്ത്: ഒന്‍പതുമാസത്തെ ജയില്‍ വാസത്തിനുശേഷം സംവരണപ്രക്ഷോഭ നായകന് ഹാര്‍ദിക് പട്ടേല്‍ പുറത്തിറങ്ങി. സൂറത്തിലെ ലജ്പോര്‍ ജയിലില്‍ നിന്ന് ഇന്നലെ രാവിലെയാണ് ഹര്‍ദിക് പുറത്തിറങ്ങിയത്.ഗുജറാത്തിലെ പട്ടേല്‍ദാര്‍ സംവരണ പ്രക്ഷോഭത്തിനിടെയാണ് 22കാരനായ ഹാര്‍ദിക് പട്ടേല്‍ അറസ്റ്റിലായത്.
രാജ്യദ്രോഹം, കലാപത്തിനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പട്ടേലിനെ ജയിലിലടച്ചത്. ജാമ്യ വ്യവസ്ഥ പ്രകാരം ആറു മാസത്തേക്ക് ഹാര്‍ദികിന് ഗുജറാത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് നേതാവിനെ ജയിലിനു പുറത്ത് സ്വീകരിച്ചത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ തങ്ങാനാണ് ഹാര്‍ദിക്കിന്റെ തീരുമാനം.
സംസ്ഥാനം വിടുന്നതിനു മുന്‍പ് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഷോ നടത്താനുള്ള പദ്ധതി പട്ടേല്‍ ദാര്‍ അനാമത്ത് ആന്ദോളന് സമിതി തീരുമാനിച്ചിട്ടുണ്ട്. മൂന്നാമത്തെ കേസിലും ഉപാധിയോടെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഹാര്‍ദികിന് പുറത്തിറങ്ങാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."