HOME
DETAILS

ഐ.എസ് ബന്ധം: വിചാരണത്തടവുകാരന് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു

  
backup
July 10, 2020 | 2:19 AM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b4%b5%e0%b5%81

 

സ്വന്തം ലേഖിക
കൊച്ചി: ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട് ഒരു വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്നയാള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 2019 ജൂണ്‍ 14ന് കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റിലായി തടവില്‍ കഴിയുന്ന ഷെയ്ക്ക് ഹിദായത്തുള്ളയ്ക്കാണ് ജഡ്ജി പി.കൃഷ്ണകുമാര്‍ ജാമ്യം നല്‍കിയത്. 2018 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തിന്റെ തുടര്‍ച്ചയായി കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടക്കാനിടയുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. കേരളത്തില്‍ ആദ്യമായാണ് ഐ.എസുമായി ബന്ധപ്പെട്ട വിചാരണത്തടവുകാരിലൊരാള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിക്കുന്നത്. കോടതിയില്‍ ലഭ്യമായ രേഖകള്‍ പരിശോധിച്ചതില്‍ കേസില്‍ രണ്ടാം പ്രതിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുള്ളതായി പറയാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കവേ തന്നെ കോടതി കേസ് ഡയറി പൂര്‍ണമായും പരിശോധിച്ചു വിലയിരുത്തിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. രണ്ടാം പ്രതി നിരോധിത സംഘടനയായ ഐ.എസില്‍ അംഗമായതിനോ പിന്തുണച്ചതിനോ മറ്റുള്ളവരെ ഐ.എസിലേക്ക് ക്ഷണിച്ചതിനോ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നും ഉത്തരവില്‍ പറയുന്നു.
കേസിലെ പ്രതികള്‍ അന്വേഷണ സംഘവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും നിസാര സംശയത്തിന്റെ പേരിലാണ് പ്രതികളെ അറസ്റ്റു ചെയ്തിട്ടുള്ളതെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ ആരോപിക്കുന്ന സംഭവങ്ങള്‍ കോയമ്പത്തൂര്‍ കേന്ദ്രമായി നടന്നതായാണ് വ്യക്തമാകുന്നത്. അതിനാല്‍ ഈ കേസ് കേരളത്തില്‍ പരിഗണിക്കാന്‍ പാടില്ലാത്തതാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതികളിലൊരാള്‍ കേരളത്തിലെ ചിലരുമായി കണ്ടുമുട്ടി ഐ.എസിന്റെ ആശയം പ്രചരിപ്പിക്കുന്നതിന് ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ ഈ കേസില്‍ സംരക്ഷിത സാക്ഷികളാണെന്നും എന്‍.ഐ.എ. കോടതിയില്‍ ബോധിപ്പിച്ചു. രണ്ടു തരത്തിലുള്ള തെളിവുകളാണ് എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയത്. സംരക്ഷിതസാക്ഷികളുടെ മൊഴിയും ഡിജിറ്റല്‍ രേഖകളുമാണ് ഹാജരാക്കിയത്. അതേസമയം കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതിക്കെതിരേ ഐ.എസുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ പ്രഥമദൃഷ്ടാ നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്‍.ഐ.എക്കു വേണ്ടി അഭിഭാഷകരായ കെ.എന്‍ രവീന്ദ്രന്‍, അര്‍ജുന്‍ അമ്പലപ്പറ്റ എന്നിവരും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ അഡ്വ.വി.എസ് സലീം, അഡ്വ.എസ്.ഷാനവാസ് എന്നിവരും ഹാജരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

അബൂദബി: വാഹന നമ്പർപ്ലേറ്റ് ലേലം; നമ്പർ ഒന്ന് വിറ്റുപോയത് റെക്കോർഡ് തുകക്ക്

uae
  •  5 days ago
No Image

'അതെങ്ങനെ പബ്ലിക്കിൽ പറയും?'; 'മണ്ഡലത്തിന്‍റെ ബ്ലൂ പ്രിന്‍റ്' ചോദ്യത്തിന് ബിജെപി സ്ഥാനർത്ഥിയുടെ മറുപടിയിൽ ഞെട്ടി നെറ്റിസൺസ്

National
  •  5 days ago
No Image

സംഗീത പരിപാടികള്‍ക്കായി വിദേശത്ത് പോകാം: വേടന് ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ്

Kerala
  •  5 days ago
No Image

ട്രെയിനിൽ നിന്ന് 19 വയസുകാരിയെ തള്ളിയിട്ട സംഭവം; ശ്രീക്കുട്ടി അതീവ ഗുരുതരാവസ്ഥയിൽ; വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ്

crime
  •  5 days ago
No Image

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇനി ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് നടത്തില്ല; പുതിയ നീക്കവുമായി കുവൈത്ത്

Kuwait
  •  5 days ago
No Image

പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ പിതാവിനെ യുവാവ് വെടിവെച്ചു കൊന്നു

National
  •  5 days ago
No Image

മയക്കുമരുന്ന് കേസിലെ പ്രതിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ

uae
  •  5 days ago
No Image

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ദേഹത്ത് ഇരുപതോളം മുറിവ്

Kerala
  •  5 days ago
No Image

മമ്മൂട്ടി മികച്ച നടന്‍; ആസിഫ് അലിക്ക് പ്രത്യേക ജൂറി പരാമര്‍ശം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Kerala
  •  5 days ago