HOME
DETAILS
MAL
സംസ്ഥാനത്ത് അംഗീകരിച്ചത് 243 പത്രികകള്‍
backup
April 06 2019 | 20:04 PM
തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ ലഭിച്ച 303 നാമനിര്‍ദേശ പത്രികകളില്‍ സൂക്ഷ്മ പരിശോധനയ്ക്കുശേഷം തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചത് 243 പത്രികകള്‍. സൂക്ഷ്മ പരിശോധനയില്‍ 61 പത്രികകള്‍ തള്ളിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു.
ഏറ്റവും കൂടുതല്‍ പത്രികകള്‍ക്ക് അംഗീകാരം ലഭിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ്. 22 എണ്ണം. തൊട്ടുപിന്നില്‍ ആറ്റിങ്ങലാണ് (21). ഏറ്റവും കുറവ് പത്രികകള്‍ ലഭിച്ചത് പത്തനംതിട്ട, കോട്ടയം, ആലത്തൂര്‍ മണ്ഡലങ്ങളിലാണ്. ഏഴു വീതം. തൃശൂര്‍ (9), മാവേലിക്കര, കൊല്ലം (10), കാസര്‍കോട് (11), വടകര, ചാലക്കുടി (13), എറണാകുളം, കണ്ണൂര്‍ (14), കോഴിക്കോട് (15) എന്നിങ്ങനെയാണ് അംഗീകരിച്ച പത്രികകളുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."