ആസിയാന്‍ കരാറിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറാണോ: എല്‍.ഡി.എഫ്
കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ വോട്ട് ചോദിക്കുന്നതിന് മുമ്പ് എല്‍.ഡി.എഫ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി മറുപടി പറയണമെന്ന് എല്‍.ഡി.എഫ് നേതാക്കളായ സത്യന്‍ മൊകേരി, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, പി. കൃഷ്ണപ്രസാദ്, സി.കെ ജാനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് 90 ശതമാനം റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായ കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിവര്‍ഷം 11,000 കോടി രൂപയുടെ നഷ്ടത്തിന് ഉത്തരവാദിത്വം കോണ്‍ഗ്രസിനല്ലേ എന്നും ആസിയാന്‍ കരാറിനെ തള്ളി പറയാന്‍ ഇപ്പോഴെങ്കിലും കോണ്‍ഗ്രസ് തയാറാകുമോയെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ചോദിച്ചു. രാജ്യത്താകെ കര്‍ഷകരുടെ ജീവിതത്തെ ചവിട്ടിയരച്ച സാമ്പത്തിക നയം നടപ്പിലാക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായ രാഹുല്‍ഗാന്ധി പുല്‍പ്പള്ളിയിലെ ആത്മഹത്യചെയ്ത ഒരു കര്‍ഷകന്റെ കുടുംബത്തെയെങ്കിലും സന്ദര്‍ശിച്ച് വോട്ട് ചോദിക്കുന്നതിനുമുമ്പ് മാപ്പ് ചോദിക്കാന്‍ തയ്യാറാകുമോയെന്നും അവര്‍ ചോദിച്ചു. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വര്‍ഗീയ ഭീഷണിയും ചര്‍ച്ചചെയ്യും. ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തി രാഹുല്‍ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."