സഊദിയിൽ ഇന്ന് 1,930 രോഗ മുക്തി, 51 മരണം, 3,159 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ ഇന്ന് കൊവിഡ് വൈറസ് ബാധയേറ്റു 51 പേർ മരണപ്പെടുകയും കഴിഞ്ഞ 24 മണിക്കൂറിനിടെ 1,930 രോഗികൾ രോഗ മുക്തരാകുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,159 ആളുകളിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നിലവിൽ 2,220 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
#الصحة تعلن عن تسجيل (3159) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (51) حالات وفيات رحمهم الله، وتسجيل (1930) حالة تعافي ليصبح إجمالي عدد الحالات المتعافية (163,026) حالة ولله الحمد. pic.twitter.com/wXbeCVKpou
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) July 10, 2020
ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ രേഖപ്പെടുത്തിയത് റിയാദിലാണ്. ഇവിടെ 364 വൈറസ് ബാധയാണ് കണ്ടെത്തിയത്. ഹുഫൂഫിൽ 249, ജിദ്ദ 209, മുബറസ് 196, ദമാം 158, ത്വായിഫ് 139, മദീന 134, ഖമീസ് മുശൈത് 131, മക്ക 108 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ 61,309 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,151 ആയും വൈറസ് ബാധിതർ 226,486 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,930 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 163,026 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."