കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കംവയ്ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു, കനത്ത വില നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ഭീതിജനകമായ രീതിയില്‍ പടരുമ്പോള്‍ കെട്ടുറപ്പോടെ പ്രതിരോധം ഉയര്‍ത്താന്‍ തയാറാകേണ്ടതിനുപകരം ചിലര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസിത രാജ്യങ്ങളെ അതിശയിപ്പ് മഹാമാരിയെ പിടിച്ചുകെട്ടിയ രാജ്യങ്ങളുണ്ട്. അവ നമ്മളും സായത്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായയത് ക്യബ, വിയ്റ്റനാം, തായ്ലന്റ് എന്നിവയാണ്. സംസ്ഥാനവും ഈ മാതൃകയാണ് പിന്തുടര്‍ന്നത്.
ഈ ഘട്ടത്തില്‍ ജനങ്ങളുടെ പിന്തുണ സര്‍ക്കാരിന് ആവശ്യമുണ്ട്. അത്യന്തം ഗുരുതരമായ ഘട്ടത്തിലാണ് അപകടകരമായ പ്രവണതകള്‍ ഉണ്ടാകുന്നത്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും. ഇതിനായി ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. യു.ഡി.എഫ് നേതാക്കളാണ് ഇത് അട്ടിമറിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്.
ആന്റിജന്‍ ടെസ്റ്റ്് വെറുതെയാണെന്നും ജലദോഷം ഉണ്ടെങ്കില്‍ പോസറ്റീവാകുമെന്ന് പരിശോധന കേന്ദ്രത്തില്‍ പോയാല്‍ പോസറ്റീവാകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രചരിപ്പിച്ചു. ഇതിന്റെ ഫലമായി സ്ത്രീകളടക്കമുള്ള നൂറ് പേര്‍ അടങ്ങുന്ന സംഘം തടിച്ചൂകൂടി. കാരക്കോണം മെഡിക്കല്‍ കോളജില്‍ കഴിയുന്ന തങ്ങളുടെ ബന്ധുക്കള്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."