നെയ്യാറ്റിന്‍കരയില്‍ ചാരായ വാറ്റ് സജീവം
നെയ്യാറ്റിന്‍കര: ഒരിടവേളയ്ക്ക് ശേഷം തൂലൂക്കില്‍ ചാരായ വാറ്റ് പൊടി പൊടിക്കുന്നു. പലയിടങ്ങളിലും വീടുകളും വയലേലകളും കേന്ദ്രീകരിച്ചാണ് വാറ്റ് നടക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം സ്ഥലത്ത് എത്തിച്ചു കൊടുക്കുന്ന സംഘങ്ങളും സജീവമാണ്. തമിഴ്നാട്ടില്‍ നിന്നും ബിസിനസ് അടിസ്ഥാനത്തില്‍ മദ്യം വാങ്ങി ട്രെയിനില്‍ താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ എത്തിക്കുന്നവരുമുണ്ട്.
ദേശീയ പാതയോരത്തെ മദ്യവില്പന ശാലകള്‍ക്ക് പൂട്ടു വീണതോടെയാണ് ഇത്തരം സംഘങ്ങള്‍ സജീവമായത്. കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര അരുവിപ്പുറത്തിനു സമീപം പെരുമ്പഴുതൂരില്‍ അനധികൃത ചാരായ വാറ്റ് കേന്ദ്രത്തില്‍ നിന്ന് അഞ്ചു ലിറ്റര്‍ ചാരായവും 69 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടിയിരുന്നു.
അനധികൃത വാറ്റുമായി ബന്ധപ്പെട്ട് 25 ഓളം കേസുകളില്‍ പ്രതിയായ പെരുമ്പഴുതൂര്‍ കടവങ്കോട് കോളനിയിലെ പ്രമോദും സംഘവും നടത്തിയ വാറ്റാണ് പിടികൂടിയത്.
നരുവാമൂട് , ബാലരാമപുരം , മാരായമുട്ടം , പുവാര്‍ പൊലിസ് സ്റ്റേഷന് പരിധികളിലും വ്യാജവാറ്റും കച്ചവടവും പൊടി പൊടിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ എക്സൈസ് കൃത്യമായ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."