പൂന്തുറയില്‍ കൊവിഡ് മരണം: മരിച്ചത് 63 കാരന്‍, തലസ്ഥാനത്ത് സ്ഥിതി ചെന്നൈയ്ക്കും മുംബൈയ്ക്കും സമാനം
തിരുവനന്തപുരം: കൊവിഡ് രോഗം മൂലം സ്ഥിതി ഗുരുതരമായ പൂന്തുറയില്‍ നിന്ന് കൊവിഡ് മരണവാര്‍ത്തയും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൂന്തുറ സ്വദേശി സൈഫുദ്ദീന്‍ (63) ആണ് മരിച്ചത്. ഇദ്ദേഹത്തിന് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.
നേരത്തെ രോഗം സ്ഥിരീകരിച്ച മെഡിക്കല്‍ റെപ്പിന്റെ പിതാവാണ് സൈഫുദ്ദീന്‍. ഇദ്ദേഹത്തിന്റെ മറ്റൊരു മകനും രോഗം സ്ഥിരീകരിച്ചിരുന്നു.
സൂപ്പര്‍ സ്പ്രഡുണ്ടായ തീരദേശത്ത് ഗുരുതരമായ സ്ഥിതിയാണ് തുടരുന്നത്. തീരദേശത്തെ മൂന്ന് വാര്‍ഡുകളില്‍ ഇന്ന് 102 പേര്‍ക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. മൂന്ന് ദിവസത്തിനിടെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പളളി മേഖലകളില്‍ മാത്രം 233 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് പൂന്തുറയില്‍ നാട്ടുകാര്‍ ഇന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പൂന്തുറയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
അതേ സമയം സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്കുനീട്ടി. നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. അതിവ്യാപന മേഖലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് വ്യാപനത്തില്‍ തലസ്ഥാനത്തെ സ്ഥിതി ചെന്നൈയ്ക്കും മുംബൈയ്ക്കും സമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണം. തിരുവനന്തപുരത്ത് ഇന്നുമാത്രം 129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇതില്‍ 105 പേര്‍ക്കും വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.
അതേ സമയം പൂന്തുറയില്‍ അസിസ്റ്റന്റ് ഐസ്.ഐക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലിസിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. രക്തസാമ്പിളെടുത്ത ശേഷവും ഇദ്ദേത്തോട് ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടെന്നാണ് ഉയരുന്ന ഈരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."