HOME
DETAILS

കെ.എസ്.ആര്‍.ടി.സിയില്‍ സ്‌പെയര്‍ പാര്‍ട്‌സ് ക്ഷാമം രൂക്ഷം; ബസുകള്‍ കട്ടപ്പുറത്തേക്ക്

  
backup
April 24, 2017 | 7:04 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c


തൊടുപുഴ:  സ്‌പെയര്‍ പാര്‍ട്‌സ് ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കട്ടപ്പുറത്തേക്ക്. ടയര്‍, ഓയില്‍, ഗ്രീസ്, ലൈനര്‍ തുടങ്ങി അത്യാവശ്യമുളള സാമഗ്രികള്‍ ലഭിക്കാനില്ല. ഗ്രീസ് ചെയ്യല്‍ നിലച്ചതോടെ ബസുകളിലെ പല ഉപകരണങ്ങളുടെയും തേയ്മാനം കൂടി. ബ്രേക്ക് ലൈനര്‍ ഇല്ലാത്തതും സര്‍വീസ് നടത്തുന്നതിനു പ്രതിസന്ധിയായി.
ജില്ലയിലെ എല്ലാ ഡിപ്പോകളും ബ്രേക്കില്ലാത്ത വണ്ടികള്‍കൊണ്ടു നിറയുകയാണ്. പുതിയതായി നിരത്തിലിറങ്ങിയ ബസുകളുടെ മുന്‍വശത്തെ ലൈനറുകള്‍ക്കും പഴയ വണ്ടികളുടെ പിന്‍ ഭാഗത്തെ ലൈനറുകള്‍ക്കും ക്ഷാമമുണ്ട്. സമീപ ഡിപ്പോകളിലെ ലൈനറുകള്‍ വാങ്ങിയാണ് ഇത്രയും കാലം ബസുകള്‍ നിരത്തിലിറക്കിയിരുന്നത്.  എന്നാല്‍ എല്ലാ ഡിപ്പോകളിലും ലൈനറില്ലാതായതോടെ കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്താകും.
ഹൈറേഞ്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് 25 - 30 ദിവസം കൂടുമ്പോള്‍ ലൈനറുകള്‍ മാറണം. പല ബസുകളുടെയും ലൈനറുകള്‍ പകുതിയിലേറെ തേഞ്ഞു തീര്‍ന്ന നിലയിലാണ്. ഹൈറേഞ്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ പലതും ഇപ്പോള്‍ ബ്രേക്കിട്ടാല്‍ നില്‍ക്കാത്ത സ്ഥിതിയിലാണ്.
ഇതോടെ വാഹനത്തില്‍ ജോലി ചെയ്യുന്നതിനു ജീവനക്കാരും മടിക്കുന്നു. ആവശ്യത്തിന് ലൈനറുകള്‍ ജില്ലയില്‍ എത്തിയില്ലെങ്കില്‍ പകുതിയോളം സര്‍വീസുകള്‍ നിലയ്ക്കുമെന്ന് ജീവനക്കാര്‍ പറയുന്നു.
ഡിപ്പോകളിലെത്തിയാല്‍ ആവശ്യത്തിനു ഡീസലും ലഭിക്കാറില്ല. ദീര്‍ഘദൂര ബസുകള്‍ പല ഡിപ്പോകളില്‍ നിന്നും ലഭിക്കുന്ന ഡീസല്‍ ആശ്രയിച്ചാണ് സര്‍വീസ് നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി. കുഞ്ഞിക്കൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊളിച്ചുമാറ്റി; സ്ഥലം ഉടമയെ സി.പി.എം ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

Kerala
  •  a month ago
No Image

ഒടുവില്‍ മലപ്പുറത്തെ 2 സീറ്റിലും കാസര്‍കോടും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്; താനൂരില്‍ വ്യവസായി മുഹമ്മദ് സമീറും വള്ളിക്കുന്നില്‍ സി.പി. മുസ്തഫയും മത്സരിക്കും

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് കരമന ജയന്‍ തന്നെ, അരുവിക്കരയില്‍ നടന്‍ വിവേക് ഗോപന്‍; 11 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബി.ജെ.പി

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എല്‍.ഡി.എഫ് സ്വതന്ത്രനായി സുധീര്‍ കരമന മത്സരിക്കും

Kerala
  •  a month ago
No Image

റീൽസ് വിശ്വസിച്ച് വിവാഹം കഴിക്കാൻ സുപ്രീം കോടതിയിൽ കമിതാക്കൾ; അമ്പരന്ന് ജസ്റ്റിസുമാർ, സംരക്ഷണം നൽകാൻ നിർദ്ദേശം

National
  •  a month ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്; ഒരു ലക്ഷത്തില്‍ താഴേക്കോ? ഇന്നത്തെ വിലയറിയാം..

Business
  •  a month ago
No Image

ജോലി സമ്മര്‍ദ്ദം? കാസര്‍കോട് പുഴയില്‍ അവശനിലയില്‍ കണ്ടെത്തിയ ബി.എല്‍.ഒ മരിച്ചു

Kerala
  •  a month ago
No Image

അമേരിക്കയ്ക്ക് സ്വിസ് പ്രഹരം; ആയുധ കയറ്റുമതി നിരോധിച്ചു, വ്യോമാതിർത്തിയും അടച്ചു

International
  •  a month ago
No Image

ഇറാനുമായി വെടിനിർത്തലില്ല, ലക്ഷ്യം സമ്പൂർണ്ണ നാശമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  a month ago
No Image

തൊണ്ടയില്‍ 12 സെന്റി മീറ്റര്‍ നീളമുള്ള ലോഹ ചോപ്സ്റ്റിക്ക്; എട്ട് വര്‍ഷത്തെ അസ്വസ്ഥതയ്ക്ക് ശസ്ത്രക്രിയയിലൂടെ അന്ത്യം

International
  •  a month ago