എസ്.ഐക്കെതിരേ തല്ക്കാലം കേസെടുക്കില്ല
ചങ്ങനാശേരി: ദമ്പതികള്‍ ജീവനൊടുക്കിയ സംഭവം അഭിഭാഷകനും എസ്ഐക്കുമെതിരെ തത്ക്കാലം കേസെടുക്കില്ല. സ്വര്‍ണ മോഷണ കുറ്റാരോപണത്തെ തുടര്‍ന്ന് ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ തല്ക്കാലം ആരുടേയും പേരില്‍ പൊലീസ് കേസെടുക്കില്ല.
ചങ്ങനാശേരി പുഴവാത് ഇല്ലംപള്ളില്‍ ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍ (34), ഭാര്യ രേഷ്മ (24) എന്നിവരാണ് കഴിഞ്ഞ ബുധനാഴ്ച വാകത്താനം പാണ്ടന്ചിറയിലുള്ള വാടക വീട്ടില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ദമ്പതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുനിലിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് മര്‍ദ്ദന ആരോപണ വിധേയനായ ചങ്ങനാശേരി എസ്.ഐ ഷെമീര്‍ ഖാനെതിരേ കേസെടുക്കാനാവില്ലെന്ന് പോലീസ് പറയുന്നത്.
തന്റെ സ്വര്‍ണ്ണപ്പണി ശാലയില്‍ നിന്നും സ്വര്‍ണം മോഷണം പോയെന്ന് പരാതി നല്‍കിയത് ചങ്ങനാശേരി നഗരസഭയിലെ സിപിഎം വാര്‍ഡ് കൗണ്‍സിലറും അഭിഭാഷകനുമായ ഇ.എ സജികുമാറാണ്. സജികുമാറാണ് തങ്ങളുടെ മരണത്തിന് കാരണക്കാരെന്ന് ദമ്പതികള്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചിരുന്നു.
പൊലീസ് ഇതിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പിന്റെ പേരിലും അഭിഭാഷകനെതിരെയും എസ്.ഐക്കെതിരേയും കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്നാണ് കേസ് അന്വേഷണ ചുമതലയുള്ള കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പി പ്രകാശന് പി.പടന്നയില്‍ പറഞ്ഞത്. സുനിലിനൊപ്പം സ്വര്ണപണിശാലയിലെ ജീവനക്കാരനായിരുന്ന രാജേഷിനെയും ഇയാളുടെ ഭാര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും പോലീസ് ഇവരെ മര്‍ദ്ദിച്ചില്ലെന്ന നിലപാടാണ് ഇവരും ആവര്‍ത്തിക്കുന്നത്.
ഇതു മൂലമാണ് സംഭവം സംബന്ധിച്ച് കേസെടുക്കുന്നതിന് മതിയായ തെളിവുകള്‍ പോലീസും വ്യക്തമാക്കുന്നത്. ഇതോടെ കോളിളക്കം സൃഷ്ടിച്ച ഈ കേസ് അന്വേഷണം മരവിച്ച അവസ്ഥയിലേക്ക് നീങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."