HOME
DETAILS
MAL
ജല സംരംക്ഷണ കാംപയിന് നടത്തി
backup
April 24 2017 | 19:04 PM
ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്, സാക്ഷരത വികസന വിദ്യാകേന്ദ്രം നൊച്ചിമ, സേവന ലൈബ്രറി ആന്റ് റീഡിംഗ് റൂം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജല സംരംക്ഷണം ബോധവല്‍ക്കരണ കാംപയിന് നടത്തി. പരിസ്ഥിതി സാക്ഷരതയുടെ ഭാഗമായാണ് ജലസംരക്ഷണ കാമ്പയിന് നടത്തിയത്. അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി. ഉദയകുമാര്‍, സാജിത അബ്ബാസ്, എം.ടി. രമേശന്, വിജി സണ്ണി, കെ.വി. ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശന് കാവലാന്‍, സേവന പ്രസിഡന്റ് പി.സി.ഉണ്ണി സാക്ഷരത വികസന വിദ്യാകേന്ദ്രം പ്രേരക് എം.പി.നിത്യന്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."