കിഴക്കേകരയില്‍ മദ്യവില്‍പ്പനശാല തുടങ്ങുവാന്‍ നീക്കം; പ്രതിഷേധവുമായി പ്രദേശവാസികള്‍
മൂവാററുപുഴ: കിഴക്കേക്കരയില്‍ മദ്യവില്‍പ്പന ശാല ഥുടങ്ങുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ രംഗത്ത്.
ആവോലി ഗ്രാമ പഞ്ചായത്തിലെ കിഴക്കേക്കരയില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന കെട്ടിടത്തിലാണ് ബീവറേജ് കോര്‍പ്പറേഷന്റെ മദ്യ ഷാപ്പ് തുടങ്ങുവാനുളള നീക്കം നടക്കുന്നത്. ഇതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴയില്‍ മാറ്റപ്പെട്ട ഔട്ട് ലൈറ്റുകളില്‍ ഒന്നാണ് ഇവിടെ തുടങ്ങുവാന്‍ ശ്രമിക്കുന്നത്. കെട്ടിട ഉടമയും കോര്‍പ്പറേഷനുമായി ധാരണയിലേക്ക് എത്തുവാനുളള സാഹചര്യം നിലനില്‍ക്കേയാണ് ഇതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധങ്ങളുടെ തുടക്കം കുറിച്ച് പ്രദേശവാസികള്‍ പ്രതിഷേധ പ്രകടനം നടത്തുകയും ജനകീയ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റ് തുറക്കുന്നതിനാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാത്രികാലങ്ങളില്‍ നടക്കാതിരിക്കാന്‍ നാട്ടുകാര്‍ രാത്രിയിലും ജാഗ്രതയിലാണ്. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനുള്ള ആലോചനയിലാണ് ജനങ്ങള്‍. കക്ഷിരാഷ്ട്രീയങ്ങള്‍ക്കും, ജാതിമത ചിന്തകള്‍ക്കും അതീതമായി ജനകീയ സമതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. ജനവാസ മേഖലയിലാണ് ഔട്ട് ലെറ്റ് തുറക്കുവാന്‍ ആലോചിക്കുന്നതെന്നത്. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടുകയും, പുതു തലമുറയെ മദ്യപാനത്തിലൂടെ വഴിതെറ്റിക്കകയും ചെയ്യുമെന്ന് നാട്ടുകാര്‍ കരുതുന്നു. ഔട്ട് ലെറ്റ് തുടങ്ങുവാനിളള ശ്രമത്തെ ഏതുവിധേനയും തടയുന്നതിനാവശ്യമായ സമര പരിപാടികള്‍ ഉയര്‍ത്തി കൊണ്ടുവരുവാനാണ് ജനകീയ സമര സമതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."