തുടര്‍ച്ചയായി രണ്ടാം ദിവസവും കടകള്‍ കുത്തിതുറന്ന് മോഷണം
പെരുമ്പിലാവ് : പെരുമ്പിലാവ് മേഖലയില്‍ രണ്ടാം ദിവസവും തുടര്‍ച്ചയായി കടകള്‍ കുത്തിതുറന്നു മോഷണം. കഴിഞ്ഞ ദിവസം പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിനു സമീപം മൂന്നു കടകളില്‍ മോഷണം നടന്നിരുന്നു.
ഇന്നലെ പുലര്‍ച്ചെ വീണ്ടും പെരുമ്പിലാവ് ഒറ്റപ്പിലാവിലാണ് 10 കടകള്‍ കുത്തിതുറന്ന് മോഷണം നടന്നിരിക്കുന്നത്.
കിണറന്‍മാക്കില്‍ ഷെമീറിന്റെ ഉടമസ്ഥതയിലുള്ള ഇസ്ര ചിക്കന്‍സ്റ്റാളില്‍ നിന്ന് 6000 രൂപയും കോതച്ചിറ ചക്കുംകണ്ടത്ത് ഉമേഷിന്റെ ഭാമ സ്റ്റുഡിയോ ആന്‍ഡ് മൊബൈല്‍ ഗ്യാലറിയില്‍ നിന്നും നാലു മൊബൈലും 2000 രൂപയോളം വരുന്ന പെര്‍ഫ്യൂം ബോട്ടിലും നഷ്ട്‌പെട്ടു.
ഒറ്റപ്പിലാവ് നാലകത്ത് ഫസലുറഹ്മാന്റെ ഉടമസ്ഥതയിലുളള നാലകത്ത് സ്റ്റോഴ്‌സില്‍ നിന്നും 4000 രൂപയും മാമ്പുള്ളിത്താലില്‍ മൊയ്തുണ്ണിയുടെ ന്യൂറാബിയ സ്റ്റോറില്‍ നിന്നും വിവിധ പള്ളികളുടെയും അനാഥ മന്ദിരത്തിന്റെയും പേരിലുള്ള മൂന്നു നേര്‍ച്ചപ്പെട്ടികളിലായി സൂക്ഷിച്ചിരുന്ന 3000ത്തോളം രൂപയും നഷ്ടപ്പെട്ടു.വഴവത്ത് അബ്ദുളള കുട്ടിയുടെ വളവത്ത് സ്റ്റോഴ്‌സില്‍ നിന്നും ഫോണും 1000 ത്തോളം രൂപയും നഷ്ടമായി.
വലിയറനാട്ടുവളപ്പില്‍ രഞ്ജിത്ത് സ്റ്റോഴ്‌സില്‍ നിന്നും 1500 രൂപ വിലയുളള മൊബൈല്‍ ഫോണും അഞ്ഞൂറോളം രൂപയുടെ ചില്ലറയും നഷ്ടപ്പെട്ടു.
സമീപത്തെ തന്നെ കടയായ അല്‍സആദ സ്റ്റോഴ്‌സിലും മോഷണ ശ്രമം നടന്നു.
ഗ്രില്ലിന്റെ പൂട്ടു പൊട്ടിച്ച നിലയില്‍ കാണപ്പെട്ടു. എന്നാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കടകളില്‍ നിന്നായി എകദേശം 18,000 രൂപ നഷ്ടമായി.
കടകളുടെ പൂട്ടു തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്. കുന്നംകുളത്ത്‌നിന്നും എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
രണ്ടു ദിവസമായുള്ള മോഷണം പൊലിസിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മേഖലയില്‍ പൊലിസ് നൈറ്റ് പെട്രോളിങ് ഊര്‍ജ്ജിതമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."