ജില്ലയില്‍ ഡിഫ്തീരിയയ്ക്ക് ശമനമില്ല
കോഴിക്കോട്: ജില്ലയില്‍ നാലുപേര്‍ക്ക് കൂടി ഡിഫ്തീരിയയെന്ന് സംശയം. നാലുപേരും സ്ത്രീകളാണ്. തിരുവള്ളൂര്‍ സ്വദേശിയായ മധ്യവയസ്ക, നല്ലളം സ്വദേശിയായ യുവതി, ചിങ്ങപുരം സ്വദേശിയായ യുവതി, മാനാഞ്ചിറ സ്വദേശിയായ മധ്യവയസ്ക എന്നിവരെയാണ് ഇന്നലെ ഡിഫ്തീരിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതോടെ ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ചവരുടെ എണ്ണം 25 ആയി. ഡിഫ്തീരിയയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.
ഇന്നലെയും ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊളത്തൂര്‍ സ്വദേശിയായ മധ്യവയസ്കയ്ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഒരാളെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മൂന്നുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ചേളന്നൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കും, ചാലിയം സ്വദേശിയായ പത്താം ക്ലാസുകാരനും പറമ്പില്‍ ബസാര്‍ സ്വദേശിയായ യുവാവിനുമാണ് എലിപ്പനി സ്ഥിരീകരിച്ചത്.
പനി ബാധിച്ച് ഇന്നലെ 953 പേരാണ് ജില്ലയില്‍ ചികിത്സ തേടിയത്. ഇവതില്‍ 28 പേരെ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കി.
വയറിളക്കം ബാധിച്ച് 321 പേരും ഇന്നലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."