ശിഹാബ് തങ്ങള്‍ മംഗല്യനിധിയിലേക്കു തുക കൈമാറി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയിലുള്ള നിര്‍ധന യുവതികളുടെ വിവാഹത്തിന് ഓരോ ലക്ഷം രൂപ നല്‍കിവരുന്ന ശിഹാബ് തങ്ങള്‍ സ്മാരക മംഗല്യനിധിയിലേക്ക് സംയുക്ത ജമാഅത്തിന്റെ അബൂദാബി ശാഖ കമ്മിറ്റി സമാഹരിച്ച ഫണ്ട് ശാഖാ വൈസ് പ്രസിഡന്റ് കെ.കെ സുബൈര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിക്ക് കൈമാറി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡലും കാഷ് അവാര്‍ഡും വിതരണം ചെയ്തു.
സംയുക്ത ജമാഅത്ത് ജനല്‍ സെക്രട്ടറി ബഷീര്‍ വെള്ളി ക്കോത്ത് അധ്യക്ഷനായി. പരിപാടിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ സ്വര്‍ണമെഡല്‍ വിതരണവും സംയുക്തജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. കാഷ് അവാര്‍ഡും മൊമന്റോയും ട്രഷറര്‍ സി. കുഞ്ഞാഹമ്മദ് ഹാജി നല്‍കി.
മംഗല്യനിധിയില്‍ നിന്നു തൈക്കടപ്പുറം, കല്ലൂരാവി,കൊളവയല്‍, മുട്ടുന്തല, പടന്നക്കാട് എന്നീ ജമാഅത്തുകളിലെ നിര്‍ധനര്‍ക്കുള്ള വിവാഹ സഹായം അതാതു മഹല്ല് ഭാരവഹികള്‍ക്കു കൈമാറി. അബൂദാബി ശാഖ കമ്മിറ്റിയുടെ ഭാരവാഹികളായ സി.എച്ച് അസ്‌ലം, കെ.കെ സുബൈര്‍, എം.കെ അബ്ദുല്‍ റഹിമാന്‍ സംയുക്ത ജമാഅത്ത് വക ഉപഹാരം നല്‍കി.
പ്രമുഖ ട്രെയിനര്‍ ഡോ. നിസാം ഫലാഹ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് എടുത്തു. ജാതിയില്‍ ഹസൈനാര്‍, കെ.യു ദാവൂദ് ഹാജി, എന്‍ജിനീയര്‍ ഷെരീഫ്, എ. ഹമീദ് ഹാജി, എ. കുഞ്ഞബ്ദുല്ല, കരീം കൊളവയല്‍, സി. കെ. റഹ്മത്തുള്ള, സി. റിയാസ്, ശാഖ ജനറല്‍ സെക്രട്ടറി സി. എച്ച് അസ്‌ലം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."