HOME
DETAILS

ഷെയ്ഖ് ഹമദ് അവാര്‍ഡിന് ഇത്തവണ മലയാളവും

  
backup
April 07 2019 | 18:04 PM

%e0%b4%b7%e0%b5%86%e0%b4%af%e0%b5%8d%e0%b4%96%e0%b5%8d-%e0%b4%b9%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87

 


കോഴിക്കോട്: ഖത്തര്‍ ആസ്ഥാനമായ ട്രാന്‍സലേഷന്‍ ആന്‍ഡ് ഇന്റര്‍നാഷനല്‍ അണ്ടര്‍സ്റ്റാന്‍ഡിങ് ഷെയ്ഖ് ഹമദ് അവാര്‍ഡിന് ഇത്തവണ മലയാളവും ഉള്‍പ്പെടുത്തി. രണ്ടു ലക്ഷം യു.എസ് ഡോളറിന്റെ അവാര്‍ഡിലാണ് പ്രാദേശിക ഭാഷാ വിഭാഗത്തില്‍ നിന്ന് മലയാളത്തെ തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്ന് നേരത്തെ ഉറുദു മാത്രമാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നതെന്നും ഈ വര്‍ഷം റഷ്യന്‍, മലയാളം ഭാഷകളെ ഉള്‍പ്പെടുത്തിയതായും മാധ്യമ വിഭാഗം പ്രതിനിധിയും ഖത്തര്‍ ഹമദ് യൂനിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. ഹനാന്‍ അല്‍ ഫയ്യാദ്, പ്രൊഫ. ഡോ. ഇംതിനാന്‍ അസ്സമാദി, അവാര്‍ഡ് സമിതിയംഗം റിയാദ് അല്‍ മുസൈബിലി എന്നിവര്‍ സുപ്രഭാതത്തോട് പറഞ്ഞു. അറബി ഭാഷാ ഗവേഷകന്‍ അബ്ദുല്ല മന്‍ഹമിനൊപ്പമാണ് സംഘം കോഴിക്കോട്ടെത്തിയത്.


ഖത്തര്‍ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഹമദ് ആല്‍ത്താനിയുടെ പേരില്‍ 2015 മുതലാണ് അറബി ഭാഷയെയും ഖത്തറിനെയും ലോകത്തെ മറ്റ് രാജ്യങ്ങളിലെ ഭാഷകളുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയത്. അറബിയില്‍ നിന്ന് ഇംഗ്ലീഷ്, ഇംഗ്ലീഷില്‍ നിന്ന് അറബി, അറബിയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാഷകളിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്ത കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുക. നോവല്‍, കഥ, ജീവചരിത്രം, ചരിത്രം എന്നിവയ്‌ക്കൊപ്പം ഖുര്‍ആന്‍, ഹദീസ്, തഫ്‌സീറുകള്‍ എന്നിവയുടെ വിവര്‍ത്തനവും പുരസ്‌കാരത്തിന് പരിഗണിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10 അംഗ ജൂറിയാണ് വിധി നിര്‍ണയിക്കുക.
കഴിഞ്ഞ വര്‍ഷം ജര്‍മന്‍ ഭാഷയില്‍ നിന്ന് അറബിയിലേക്കും 2017 ല്‍ ഫ്രഞ്ചില്‍ നിന്ന് അറബിയിലേക്കുമുള്ള വിവര്‍ത്തനമാണ് പ്രത്യേക പുരസ്‌കാരം നേടിയത്. മലയാളത്തില്‍ നിന്ന് അറബിയിലേക്കും അറബിയില്‍ നിന്ന് മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്ത കൃതികള്‍ ഇത്തവണ അവാര്‍ഡിന് അയക്കാം. വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെയും മാതൃ പുസ്തകത്തിന്റെയും നാലു വീതം കോപ്പികളും അപേക്ഷയും പോസ്റ്റലായി അയക്കണം.


അപേക്ഷാ ഫോം www.hta.qa/en/ എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. sheikh Hamad Award for Transalation and International Undserstanding, Building 28, Katara, P.O. Box-: 12231, Doha, Qatar. Ph: +974 66570349 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago