ഹോമിയോ ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
കൂറ്റനാട്: പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരിയിലെ ഹോമിയോ ഡിസ്പെന്സറിയില് ജീവനക്കാരുടെ അഭാവം മൂലം ദൈനംദിന പ്രവര്‍ത്തങ്ങള്‍ താളം തെറ്റുന്നു. മൂന്നു വര്‍ഷമായി ഇവിടത്തെ അറ്റന്‍ഡറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
മികച്ച ചികിത്സയാണ് പൊതുജനങ്ങള്‍ക്ക് ഇവിടെ ലഭി ക്കുന്നത്. ഡോക്ടറുടെ ആത്മാര്‍ത്ഥമായ സേവനം രോഗികളെ കൂടുതലായി ഇവിടേക്ക് ആകര്‍ഷിക്കുന്നു. പക്ഷെ സ്റ്റാഫുകളുടെ അഭാവം ഡിസ്പെന്‍സറിയെ വലക്കുന്നു.
ഡോക്ടര്‍ അടക്കം നാല് പേരുടെ ഡ്യൂട്ടിയാണ് ഡിസ്പെന്സറിയില് ആവശ്യമുള്ളത്. പക്ഷെ മൂന്നു വര്‍ഷമായി ഒരാളുടെ ഒഴിവ് നിലനില്ക്കുന്നു. ഇത് മൂലം രോഗികളും ഡോക്ടര്‍ അടക്കമുള്ള നിലവിലെ സ്റ്റാഫുകളും വല്ലാതെ പ്രയാസപ്പെടുന്നു. മരുന്ന് ലഭിക്കുന്നതിന് വേണ്ടി നീണ്ട കാത്തിരിപ്പ് രോഗികളെ വല്ലാതെ മുഷിപ്പിക്കുകയാണ്. ടോക്കണ്‍ കൊടുക്കുന്ന ആള് മരുന്നെടുക്കാന്‍ സഹായിച്ചാല്‍ ടോക്കണ്‍ കിട്ടാതെ രോഗികള്‍ വലയും.
ചില സമയങ്ങളില്‍ ഡോക്ടര്‍ തന്നെ മരുന്നെടുത്തു കൊടുക്കാന്‍ നില്ക്കുന്നതും കാണാം. ഈ ഒഴിവ് നികത്താന്‍ ബന്ധപ്പെട്ടവര്ള് ഇതുവരെ തയാറായിട്ടില്ല. സ്റ്റാഫുകള്‍ ആരെങ്കിലും ഒരു അത്യാവശ്യ കാര്യത്തിന് ലീവ് എടുത്താല്‍ ഡിസ്പെന്‍സറിയിലെ അന്നത്തെ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."