HOME
DETAILS

ചൈനയുമായി യുദ്ധം ട്രംപ് ഇന്ത്യയെ പിന്തുണച്ചേക്കില്ലെന്ന്  ജോണ്‍ ബോള്‍ട്ടന്‍

  
backup
July 12 2020 | 02:07 AM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d
 
 
ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടാവുകയാണെങ്കില്‍ യു.എസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്ന് ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. ഇന്ത്യയും ചൈനയില്‍ തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന്റെ ചരിത്രം ട്രംപിന് അറിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വിയോന്‍ ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
ചൈനയുമായുള്ള ബന്ധത്തെ വ്യാപാര കണ്ണിലൂടെയായിരിക്കും ട്രംപ് കാണുക. യു.എസില്‍ നിന്നും മറ്റു രാഷ്ട്രങ്ങളില്‍ നിന്നും ചൈന ബൗദ്ധികസ്വത്തുക്കള്‍ മോഷ്ടിച്ചിട്ടുണ്ട്. സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ സാമ്പത്തിക-സൈനിക ശക്തി നേടിയ ചൈനയുമായുള്ള വ്യാപാരത്തിന് പ്രാധാന്യമുണ്ട്. 
തെരഞ്ഞെടുപ്പിനു ശേഷം ട്രംപ് എന്താണ് ചെയ്യുകയെന്ന് അറിയില്ല. ഉയിഗൂര്‍ മുസ്‌ലിംകളെ കോണ്‍സണ്‍ട്രേഷന്‍ ക്യാപുകളിലടച്ചതിനും ഹോങ്കോങ്ങിലെ അടിച്ചമര്‍ത്തലിലും അദ്ദേഹം ചൈനയെ വിമര്‍ശിക്കാന്‍ പോകുന്നില്ല. ചൈനയുമായി വീണ്ടും വന്‍ വ്യാപാരകരാറില്‍ ഒപ്പുവയ്ക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. കാര്യങ്ങള്‍ ഇങ്ങനെയായതിനാല്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായാല്‍ ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ഉറപ്പില്ല. 
ചൈന സാമ്പത്തികമായും സൈനികമായും കരുത്താര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. അയല്‍ രാജ്യങ്ങളെ സാമ്പത്തികമായി തങ്ങളെ ആശ്രയിക്കുന്നവരാക്കി മാറ്റുകയാണവര്‍. യു.എസ് ഇപ്പോഴും ഉറക്കിലാണ്. ഇത് ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കേണ്ട സമയമാണ്. ഇന്ത്യ-ജപ്പാന്‍-യു.എസ് ത്രിരാഷ്ട്ര സഹകരണം ഏറെ ഗുണം ചെയ്യുമെന്നും ബോള്‍ട്ടന്‍ പറഞ്ഞു.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago
No Image

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

Kerala
  •  a month ago