മിനുട്‌സും സാമ്പത്തിക ഇടപാടുകളും ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ അപേക്ഷ സമര്‍പ്പിച്ചു
നിലമ്പൂര്‍: നഗരസഭയിലെ റിലയന്‍സ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു വര്‍ഷത്തെ കൗണ്‍സില്‍ യോഗങ്ങളുടെ രേഖകള്‍ ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ നഗരസഭ അധ്യക്ഷക്ക് അപേക്ഷ നല്‍കി.
കൗണ്‍സിലര്‍മാരായ മുസ്തഫ കളത്തുംപടിക്കല്‍, പി.എം.ബഷീര്‍, പി ഗോപാലകൃഷ്ണന്‍ എന്നിവരാണ് 3.3.2016 മുതല്‍ 11.42017 വരെയുള്ള കാലയളവിലെ യോഗ മിനുട്‌സ് കോപ്പികളും മാര്‍ച്ച് മാസങ്ങളിലെ വരവ് സംഖ്യ ഇനം തിരിച്ചു കണക്ക് ലഭിക്കുന്നതിനും ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളുടെ നടപടിക്രമങ്ങള്‍ ലംഘിച്ചതായും മിനുട്‌സ് കോപ്പികള്‍ ഇതുവരെ നല്‍കുകയോ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ അപേക്ഷയില്‍ പറയുന്നു. കേബിള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ച തുകയുടെ കാര്യത്തില്‍ നഗരസഭയില്‍ വിവാദം ഉയര്‍ന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിപിഐയും സ്വതന്ത്ര കൗണ്‍സിലര്‍മാരുമാണ് വിവാദം പുറലോകത്തെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."