HOME
DETAILS
MAL
മുംബൈയില്‍ വിമാനം തെന്നിനീങ്ങി
backup
July 10 2018 | 21:07 PM
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്നു തെന്നിമാറി.
വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു. ആന്ധ്രയിലെ വിജയവാഡയില്‍നിന്നു പുറപ്പെട്ട വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാന റണ്‍വേ ഒഴിവാക്കി മറ്റൊരു റണ്‍വേയിലാണ് ലാന്‍ഡ് ചെയ്തത്.
വിമാനം റണ്‍വേയില്‍നിന്നു 10 അടിയോളം തെന്നിനീങ്ങുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. കനത്ത മഴ മുംബൈ നഗര ജീവിതത്തെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് വിമാനം തെന്നിമാറാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."