ദക്ഷിണ സുദാനില്‍ സര്‍ക്കാര്‍ സേന നൂറുകണക്കിന് പൗരന്മാരെ കൊലപ്പെടുത്തിയതായി യു.എന്‍ റിപ്പോര്‍ട്ട്
ജനീവ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ദക്ഷിണ സുദാനില്‍ സര്‍ക്കാര്‍ സേനയും സഖ്യകക്ഷികളും നൂറുകണക്കിനു പൗരന്മാരെ കൊലപ്പെടുത്തിയതായി യു.എന്‍ റിപ്പോര്‍ട്ട്. 232 പൗരന്‍മാരെ കൊലപ്പെടുത്തിയതായും 120 സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്തതുമായാണ് റിപ്പോര്‍ട്ടിലുള്ളത്.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ ഓഫിസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മൂന്ന് കമാന്‍ഡര്‍മാരെ യു.എന്‍ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ വര്‍ഷം ഏപ്രില്‍ 16 മുതല്‍ മെയ് 24 വരെയുള്ള കാലയളവിലാണ് സംഭവം. 40 ഗ്രാമങ്ങളിലായി നടത്തിയ ആക്രമണത്തില്‍ വൃദ്ധരും അംഗപരിമിതരുമായ നിരവധിയാളുകളെയാണ് ജീവനോടെ കത്തിച്ചത്.
ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ടങ്ങളില്‍ ഒന്നായ സുദാന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ രാഷ്ട്രമായ സുദാനില്‍ നിന്നും സ്വതന്ത്രമായ 10 തെക്കന്‍ സംസ്ഥാനങങള്‍ ചേര്‍ന്ന ഭൂപ്രദേശമാണ്. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിനൊടുവില്‍ 2011 ജനുവരിയില്‍ നടന്ന ഹിതപരിശോധനയില്‍ 99 ശതമാനം പേര്‍ അനുകൂലിച്ച വിധിയെ തുടര്‍ന്നാണ് വിഭജനം.
2011 ജൂലൈയില്‍ രാജ്യം സ്വതന്ത്രമാക്കപ്പെട്ടതു മുതല്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ കടുത്ത ഏറ്റുമുട്ടലുകള്‍ ഇവിടെ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."