HOME
DETAILS

ലിബിയയില്‍ സംഘര്‍ഷം ശക്തം: 21 പേര്‍ കൊല്ലപ്പെട്ടു

  
backup
April 07 2019 | 21:04 PM

%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4

 

ട്രിപ്പോളി: ലിബിയയില്‍ യു.എന്‍ പിന്തുണയോടെയുള്ള സര്‍ക്കാരിനും മുന്‍ സൈനിക ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള വിമതര്‍ക്കുമിടയിലെ സംഘര്‍ഷം ശക്തം. സംഘര്‍ഷത്തില്‍ 21 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ റെഡ്‌ക്രോസിന്റെ ഡോക്ടറും ഉള്‍പ്പെടും. അതേസമയം തങ്ങളുടെ 14 പോരാളികള്‍ കൊല്ലപ്പെട്ടെന്ന് വിമതര്‍ പറഞ്ഞു. തലസ്ഥാനമായ ട്രിപ്പോളിയേലേക്ക് പ്രവേശിച്ച വിമതര്‍ വ്യോമാക്രമണം ആരംഭിച്ചു. തലസ്ഥാനത്തിന്റെ തെക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്നാണ് ആക്രമണം ശക്തമാക്കിയത്. യു.എന്‍ പിന്തുണയുള്ള സര്‍ക്കാരായ ഗവര്‍ണ്‍മെന്റ് ഓഫ് നാഷനല്‍ അക്കോഡ്(ജി.എന്‍.എ) ശനിയാഴ്ച ആക്രമണം നടത്തിയതിനാണ് വിമതര്‍ ഇന്നലെ വ്യോമാക്രമണം നടത്തിയത്.


ട്രിപ്പോളിയിലെ തെക്കന്‍ പ്രദേശത്ത് അടച്ചിട്ട വിമാനത്താവളത്തിന് ചുറ്റം ആക്രമണം തുടരുകയാണ്. അതിനിടെ വിമാനത്താവളം പൂര്‍ണമായി പിടിച്ചെടുത്തെന്നും വിമതര്‍ അവകാശപ്പെട്ടു. വിമാനത്തവളത്തിന് അകത്തുനിന്നുള്ള ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു. ട്രിപ്പോളി അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മധ്യഭാഗത്താണുള്ളതെന്ന് ചിത്രത്തിനൊപ്പം വിമതര്‍ കുറിപ്പിട്ടു. രാജ്യത്തെ മുഴുവനായും 'ശുദ്ധീകരിക്കുകയാണ് 'തങ്ങളുടെ ലക്ഷ്യമെന്ന് വിമത സൈന്യത്തിന്റെ വക്താവ് പറഞ്ഞു. ആക്രമണം ശക്തമായതിനെ തുടര്‍ന്ന് സമാധാന സേനയായി ലിബിയയിലെത്തിയ സി.ആര്‍.പി.എഫ് സംഘത്തെ ട്രിപ്പോളിയില്‍ നിന്ന് മാറ്റിത്താമസിപ്പിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ലിബിയയിലെ സാഹചര്യം വളരെ മോശമായെന്നും അതിനാലാണ് നടപടിയെന്നും അവര്‍ പറഞ്ഞു. അതിനിടെ ഇറ്റാലിയന്‍ ഇന്ധന, പ്രകൃതി വാതക കമ്പനിയായ 'ഇനി' ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. യു.എന്നുംഅനിവാര്യമല്ലാത്ത ജീവനക്കാരെ മാറ്റിയിട്ടുണ്ട്. പ്രദേശത്തുകാര്‍ അവശ്യ സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ ആരംഭിച്ചു. എന്നാല്‍ ആക്രമണം തുടരുന്നത് ജനവാസ മേഖലയിലായതിനാല്‍ നിരവധി പേര്‍ ഇവിടെ കുടുങ്ങിയിരിക്കുകയാണ്.
കേണല്‍ മുഅമ്മല്‍ ഗദ്ദാഫിയെ 2011ല്‍ കൊല്ലപ്പെടുത്തിയതുമുതല്‍ ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. നിലവില്‍ ലിബിയ ജി.എന്‍.എ, ഹഫ്തറിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ നാഷനല്‍ ആര്‍മി(എല്‍.എന്‍.എ) എന്നീ രണ്ട് വിഭാഗമായി മാറിയിരിക്കുകയാണ്.


വിമതരായ എല്‍.എന്‍.എയെ ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളും പിന്തുണക്കുന്നുണ്ട്. 1969ല്‍ അധികാരം പിടിച്ചെടുക്കാന്‍ ഗദ്ദാഫിയെ ഹഫ്തര്‍ സഹായിച്ചിരുന്നു. പിന്നീട് ഗദ്ദാഫിയുമായി ബന്ധം വഷളായതിനെ തുടര്‍ന്ന് അദ്ദേഹം യു.എസില്‍ അഭയം തേടുകായായിരുന്നു. തുടര്‍ന്ന് ഗദ്ദാഫിക്കെതിരേയുള്ള പോരാട്ടത്തില്‍ പങ്കെടുക്കാനായി 2011ല്‍ രാജ്യത്തേക്ക് തിരിച്ചെത്തി വിമതരുടെ കമാന്‍ഡറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. യു.എന്‍ നേതൃത്വത്തിലുള്ള ഐക്യ സര്‍ക്കാര്‍ 2015ല്‍ ആണ് രൂപീകരിച്ചതെങ്കിലും രാജ്യത്ത് ശക്തമായ സ്വാധീനം നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തലസ്ഥാനത്തെ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ഐക്യ സര്‍ക്കാര്‍ പ്രധാനമന്ത്രി ഫായിസ് അല്‍ സിറാജ് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധനം ചെയ്തു പറഞ്ഞു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്ന് അദ്ദേഹം ഹഫ്താറിനോട് ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago