പുതിയങ്ങാടി കടപ്പുറത്ത് പ്രാര്‍ഥനാ സദസ് ഇന്ന്
പഴയങ്ങാടി: കാലവര്‍ഷം കനത്തതോടെ വറുതിയില്‍നിന്ന് ശമനം ലഭിക്കാന്‍ കടല്‍തീരത്ത് നടത്തിവരുന്ന പ്രാര്‍ഥനാ സദസിന് ഇന്ന് വൈകുന്നേരം നാലിന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. പുതിയങ്ങാടി കടപ്പുറത്ത് വര്‍ഷങ്ങളായി നടന്നുവരുന്ന പ്രാര്‍ഥനയ്ക്ക് എല്ലാ തവണയും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍നിന്ന് ഒരു പ്രതിനിധി പങ്കെടുക്കാറുണ്ട്. പാണക്കാട് പൂക്കോയ തങ്ങളുടെ കാലം മുതല്‍ തുടങ്ങിയ പതിവ് പിന്നീട് മകന്‍ മുഹമ്മദലി ശിഹാബ് തങ്ങളും അദ്ദേഹത്തിന്റെ കാലശേഷം ബഷീറലി തങ്ങളും മുനവിറലി തങ്ങളും നേതൃത്വം നല്‍കിവരുന്നു. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും നാട്ടില്‍ ഐശ്വര്യം ഉണ്ടാകാനും ജാതിഭേതമന്യേ മത്സ്യത്തൊഴിലാളികള്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കും. പ്രാര്‍ഥനക്ക് ശേഷം വരുംദിവസങ്ങളില്‍ കടല്‍ശാന്തമാകുമെന്നും മത്സ്യസമ്പത്ത് വര്‍ധിക്കുമെന്നുമാണ് കടലോരവാസികളുടെ പ്രതീക്ഷ. കാലങ്ങളായി പുതിയങ്ങാടി കടപ്പുറം ഭണ്ഡാര കമ്മിറ്റിയാണ് സദസിന് ആതിഥ്യമരുളുന്നത്. ഇന്ന് നടക്കുന്ന ചടങ്ങില്‍ പുതിയങ്ങാടി ജുമാഅത്ത് പള്ളി ഖത്തീബ് സിറാജുദ്ദീന്‍ ദാരിമി, ജമാഅത്ത് പ്രസിഡന്റ് പി.ഒ.പി മുഹമ്മദലി ഹാജി, എ.വി അഹമ്മദ്, ബി.സി കാസിം പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."