HOME
DETAILS
MAL
മണലെടുത്ത് നിലം നികത്തുന്നത് തടഞ്ഞു
backup
April 24 2017 | 22:04 PM
തൃക്കരിപ്പൂര്‍: പുഴയില്‍ നിനും മണലെടുത്ത് നിലം നികത്തുന്നത് സൗത്ത് തൃക്കരിപ്പുര്‍ വില്ലേ ഓഫീസറുടെ നേതൃത്വത്തില്‍ തടഞ്ഞു.
നിലവില്‍ കൊവ്വപുഴക്ക് കുറുകെ പാലം നിര്‍മ്മിക്കുന്ന ഭാഗത്ത് നിന്ന് കിഴക്ക് ഭാഗത്ത് നിന്നാണ് ഇന്നലെ മണലെടുത്ത് കാല് നടയായി കൊണ്ടുപോയി നിലം നികത്താന്‍ തുടങ്ങിയത്.
ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് വില്ലേജ് അധികൃതര്‍ സംഭവ സ്ഥലത്തെത്തിയത്.
കുഴിച്ചെടുത്ത മണല്‍ പുഴയിലേക്ക് തന്നെ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടാണ് വില്ലേജ് അധികൃതര്‍ മടങ്ങിയത്.
കവ്വായിക്കായലിന്റെ കൈവഴിയാണ് കൊവ്വപുഴ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."