HOME
DETAILS
MAL
എം.എം.മണി കേരളത്തിന് അപമാനം; ഉമ്മന്‍ ചാണ്ടി
backup
April 24 2017 | 22:04 PM
കാഞ്ഞങ്ങാട്: വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി കേരളത്തിന് അപമാനമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഐ.എന്‍.ടി.യു.സി ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെ മണി നടത്തിയ പ്രസ്താവന കേരളത്തിനാകെ നാണക്കേടുണ്ടാക്കി. യു.ഡി.എഫ് ഭരണം നടത്തുന്ന സമയത്ത് മുന്നാറിലെ കയ്യേറ്റങ്ങളും,ബന്ധപ്പെട്ട പ്രശ്നങ്ങളും ഇതിനേക്കാള്‍ ഭേദപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്തിരുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചടങ്ങില്‍ കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം അഡ്വ:എം.സി.ജോസ് അധ്യക്ഷനായി.പി.ജി.ദേവ് തുടങ്ങി വിവിധ നേതാക്കള്‍ ചടങ്ങില്‍ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരുടെ കൂറ്റന്‍ റാലിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."