ബൈക്കും ആയുധങ്ങളും ഉപേക്ഷിച്ച നിലയില്‍; കര്‍ണ്ണാടകയിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വധിക്കാന്‍ ഉപയോഗിച്ചതെന്ന് സൂചന
ഉപ്പള: ബായാറിലെ മിത്തനടുക്ക പാതയില്‍ മുഗുളി ചള്ളങ്കര പ്രദേശത്ത് പാതക്കരികില്‍ ബൈക്കും,ആയുധങ്ങളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഈ പ്രദേശത്ത് നമ്പര്‍ പ്ലൈറ്റില്ലാത്ത ബൈക്ക് പാതക്കരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയതോടെ കൊടുവാളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും,തുണികളും കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞു വിട്ട്ള പൊലിസ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയില്‍ എടുത്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച കര്‍ണ്ണാടകയിലെ കരുവപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീലിനെ പഞ്ചായത്ത് ഓഫിസില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ ഉപേക്ഷിച്ചതാണ് ബൈക്കും,ആയുധങ്ങളുമെന്ന നിഗമനത്തിലാണ് വിട്ട്ള പൊലിസ്. ഒട്ടനവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ പാതയില്‍ ബൈക്കും,ആയുധങ്ങളും ഉപേക്ഷിച്ചത് കഴിഞ്ഞ ദിവസം രാത്രിയാണെന്ന സൂചനയുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതികള്‍ കേരളത്തിലെ ബായാറിലെത്താന് സാധ്യതയുണ്ടെന്ന് സംഭവ ദിവസം തന്നെ വിട്ട്ള പൊലിസ് കേരള പൊലിസിനു വിവരം കൈമാറിയിരുന്നു.
ഇതേ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലിസ് കനത്ത ജാഗ്രത പുലര്‍ത്തുകയും,കര്‍ണ്ണാടക പൊലിസ് ഈ ഭാഗങ്ങളില്‍ പ്രതികള്‍ക്ക് വേണ്ടി പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്നലെ ബൈക്കും, ആയുധങ്ങളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."