എന്‍.കെ ഗാന്ധിയനായി പൊതു ജീവിതത്തില്‍ തിളങ്ങിയ വ്യക്തി; ഉമ്മന്‍ചാണ്ടി
നീലേശ്വരം: എന്‍.കെ ബാലകൃഷ്ണന്‍ ഗാന്ധിയനായി പൊതുജീവിതത്തില്‍ തിളങ്ങിയ വ്യക്തിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ മന്ത്രി എന്‍.കെ ബാലകൃഷ്ണന്റെ സ്മരണയ്ക്കായി സ്ഥാപിച്ച അര്‍ധകായ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം, അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമായിരുന്നു എന്‍.കെയുടേത്. പല പദ്ധതികളുടേയും തുടക്കക്കാരനായി അദ്ദേഹത്തെ കാണാം.സഹകരണ മേഖലയെ വളര്‍ത്തിക്കൊണ്ടു വരാനുള്ള കാഴ്ചപ്പാട് എന്‍.കെയ്ക്കുണ്ടായിരുന്നു.
ലളിതമായ ജീവിതവും വിനയത്തോടെയുള്ള പെരുമാറ്റവും കൈമുതലായുണ്ടായിരുന്ന ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരിയായിരുന്നു എന്‍.കെ ബാലകൃഷ്ണനെന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.
ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍, സ്വാതന്ത്ര്യസമര സേനാനി കെ.ആര്‍ കണ്ണന്‍, മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന്‍, പി ഗംഗാധരന്‍ നായര്‍,
അഡ്വ.എം.സി ജോസ്, എ.വി രാമകൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി. രാധാകൃഷ്ണന്‍ നായര്‍, പി. കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."