കïോത്ത് കുനി-താഴെ നരിപ്പറ്റ തോട് സംരക്ഷിക്കാന്‍ ജനകീയ സമിതി
കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കïോത്ത് കുനി - താഴെ നരിപ്പറ്റ തോട് സംരക്ഷിക്കാന്‍ സാമൂഹ്യവിഹാരകേന്ദ്രം, ഗ്രന്ഥശാലാ യുവവേദി വിളിച്ചുചേര്‍ത്ത ബഹുജന കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
11, 12, 13, 14, 15 വാര്‍ഡുകളിലെ കിണറുകളുടെ ജലനിരപ്പ് നിയന്ത്രിക്കുന്ന പ്രധാന ജലാശയമാണിത്. എട്ടു മീറ്ററോളം വീതിയുïായിരുന്ന തോട് സ്വകാര്യവ്യക്തികള്‍ വ്യാപകമായി കൈയേറിയതായി കണ്‍വന്‍ഷന്‍ ചൂïിക്കാട്ടി. പലയിടത്തും ഒരു മീറ്റര്‍ പോലും വീതിയില്ലാത്ത നിലയില്‍ ശോഷിച്ചും പാര്‍ശ്വഭാഗങ്ങള്‍ ഇടിഞ്ഞ് കാടുമൂടിയും കിടക്കുകയാണ്. പ്ലാസ്റ്റിക്, കുപ്പിച്ചില്ലുകള്‍ തുടങ്ങി അറവുമാലിന്യങ്ങള്‍ വരെ തോട്ടില്‍ തള്ളുന്നതും പതിവായിട്ടുï്.
റവന്യൂ വകുപ്പ് ഇടപെട്ട് കയേറ്റക്കാരെ ഒഴിപ്പിക്കണമെന്നും മാലിന്യനിക്ഷേപത്തിനെതിരേ നിയമനടപടി വേണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
നരിപ്പറ്റ യു.പി സ്‌കൂളിലെ പരിസ്ഥിതി സൗഹൃദ ക്ലാസ്‌റൂമില്‍ നടന്ന കണ്‍വന്‍ഷനില്‍ പഞ്ചായത്ത് അംഗം പി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ പാലോല്‍ കുഞ്ഞമ്മദ്, വി.കെ ബീന, മുന്‍ അംഗങ്ങളായ എം. കുഞ്ഞിരാമന്‍, ടി. മുഹമ്മദലി, ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രന്‍ നരിപ്പറ്റ, സെക്രട്ടറി ഒ. അനീഷ്, ടി.പി വിശ്വനാഥന്‍, സി.എച്ച് രാജന്‍, അജിഷ്, വിനോദന്‍, ടി. ഷൗക്കത്തലി, സി. വേണു, യു.കെ രഗില്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതികള്‍, വിദ്യാലയങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന- രാഷ്ട്രീയ സംഘടനകള്‍, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, മഹല്ല്-ക്ഷേത്ര കമ്മറ്റികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
സംരക്ഷണ സമിതികള്‍ രൂപീകരിച്ച് 30ന് തോട് ശുചീകരിക്കും. തുടര്‍ന്ന് ജലസാക്ഷരതാ പ്രവര്‍ത്തനവും വിപുലമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
ജനകീയ സമിതി ഭാരവാഹികളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ നാരായണി, 11 മുതല്‍ 15 വരെ വാര്‍ഡുകളിലെ പഞ്ചായത്ത് അംഗങ്ങള്‍ (രക്ഷാധികാരികള്‍), ടി. മുഹമ്മദലി (ചെയര്‍), ചങ്ങരൊത്ത് ഹമീദ്, പികെ മനോജ്, ഒ. വിനോദന്‍ (വൈ.ചെയര്‍), യു.കെ രഗില്‍ (കണ്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."