എം.എം മണിയുടെ പ്രസ്താവന:
മഹിളാ മോര്‍ച്ച പ്രതിഷേധിച്ചു
കോഴിക്കോട്: മൂന്നാറിലെ പെമ്പിളൈഒരുമ കൂട്ടായ്മയെ അപമാനിച്ച മന്ത്രി എം.എം മണിക്കെതിരേ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളിന് സമീപത്ത് മന്ത്രിയുടെ കോലത്തില്‍ മഹിളാ പ്രവര്‍ത്തകര്‍ ചൂലുകൊï് അടിച്ചാണ് പ്രതിഷേധിച്ചത്. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയസദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഇടത് പക്ഷത്തിന്റെ കïകശനിയാണ് എം.എം മണിയെന്നും ചൂലുകൊïടിച്ച് മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും അവര്‍ പറഞ്ഞു. മന്ത്രി മാപ്പ് പറഞ്ഞാല്‍ മാത്രം പോര, അദ്ദേഹം ഇതിന് മുന്‍പും പലതവണ മാപ്പു പറഞ്ഞയാളാണ്. സ്ത്രികളെ സംരക്ഷിക്കാന്‍ കഴിയാത്ത മന്ത്രിസഭ തന്നെ രാജിവെക്കണമെന്ന്് മഹിളാ മോര്‍ച്ച ആവശ്യപ്പെട്ടു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.രമ്യാമുരളി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ദീപ ടി. മണി സ്വാഗതം പറഞ്ഞു. ഷീജ സുരേഷ്, അഡ്വ.കെ.വി അശ്വതി, ലതിക, ലീല ഭായ്, സബിത, രജിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."