HOME
DETAILS

സി.പി.എമ്മിനു ലഭിക്കുന്ന ഓരോ സീറ്റും മോദിക്ക് അവസരമാകും: ആന്റണി

  
backup
April 08 2019 | 22:04 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മിനു ലഭിക്കുന്ന ഓരോ സീറ്റും നരേന്ദ്രമോദിക്ക് അധികാരം നിലനിര്‍ത്താനുള്ള അവസരമാകുമെന്ന് എ.ഐ.സി.സി പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി. ഈ അപകടം മതേതര കേരളം മനസിലാക്കണമെന്നും അദ്ദേഹം കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.


തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ താഴെയിറക്കലും പിണറായി സര്‍ക്കാരിനെ പാഠം പഠിപ്പിക്കലുമാണു ലക്ഷ്യം. ഓരോ സീറ്റും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. ജനങ്ങള്‍ 20 സീറ്റും യു.ഡി.എഫിനു നല്‍കണം. രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളത്തിലെ സി.പി.എമ്മും ബി.ജെ.പിയും ഒരേതൂവല്‍ പക്ഷികളാണ്.
ഇടതു സര്‍ക്കാരിനെ പാഠം പഠിപ്പിച്ചാലേ ബാക്കിയുള്ള രണ്ടു വര്‍ഷം നന്നായി ഭരിക്കൂ. ബാലറ്റിലൂടെ കൊലപാതക രാഷ്ട്രീയത്തെ കുഴിച്ചുമൂടാന്‍ കഴിയണം. പാര്‍ട്ടി വളര്‍ത്താനല്ലാതെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടതു സര്‍ക്കാരിനു താല്‍പര്യമില്ല. സി.പി.എമ്മിന്റെ ഏതെങ്കിലും നേതാവ് ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരേ പോരാട്ടം നടത്തുന്നുണ്ടോ? പിണറായി വരെ കേരളത്തില്‍ കറങ്ങിനടക്കുകയാണ്.


ബി.ജെ.പിക്കു ബദലാകാന്‍ പറ്റിയ ഏക മുന്നണി യു.പി.എ ആണ്. ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ബി.ജെ.പി ഒന്നും ചെയ്തില്ല. സുപ്രിംകോടതിയില്‍ അവസരം ലഭിച്ചപ്പോള്‍ മിണ്ടിയില്ല.


ബി.ജെ.പിയും ഇടതുസര്‍ക്കാരും ശബരിമലയുടെ പേരില്‍ കേരളത്തെ കുട്ടിച്ചോറാക്കി. മോദി മനസുവച്ചിരുന്നുവെങ്കില്‍ ഒറ്റ നിയമനിര്‍മാണത്തിലൂടെ ആ പ്രശ്‌നം പരിഹരിക്കാമായിരുന്നു.
ബി.ജെ.പിക്കു വിജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളില്‍ സി.പി.എമ്മിനു വോട്ട് മറിക്കുമെന്നു സംശയമുണ്ടെന്നും ആന്റണി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago