അഹ്‌ലാമു ശിഹാബ് കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു
പള്ളിക്കര: ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ചെരുമ്പ തൊണ്ടോളി കോളനിയില്‍ നിര്‍മിച്ച അഹ്‌ലാമു ശിഹാബ് ഗ്രാമീണ കുടിവെള്ള പദ്ധതി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. ചെരുമ്പ ജങ്ഷന്‍ ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഷാഫി ആലക്കോട് അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, സെക്രട്ടറി കെ.ഇ.എ ബക്കര്‍, ഡോ. പി.എ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.എച്ച്.എം അഷ്‌റഫ്, എ.ആര്‍ മുഹമ്മദ് കുഞ്ഞി (ഷാര്‍ജ സഫീര്‍ ഗ്രൂപ്പ്), മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി.ഡി കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍, കെ ബാലകൃഷ്ണന്‍ തച്ചങ്ങാട്, സി.കെ.കെ മാണിയൂര്‍, ഖത്തര്‍ സാലിഹ് ഹാജി, ഖലീല്‍ റഹ്മാന്‍ കാശിഫി, ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുല്‍ സലാം ഹാജി കുന്നില്‍, ശംസുദ്ദീന്‍ കല്ലൂരാവി, ബി.എസ് മഹമൂദ്, നാസര്‍ പെരിയ, ഇര്‍ഷാദ് കമ്പാര്‍, അഹ്മ്മദ് കബീര്‍, അബ്ദുല്‍ റഹ്മാന്‍ ചെരുമ്പ, എ.ആര്‍ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ ചെരുമ്പ, കെ.എം ബഷീര്‍, എം.ബി ഷാനവാസ്, ഗഫൂര്‍ ബേക്കല്‍ സംസാരിച്ചു. പദ്ധതി കോ-ഓഡിനേറ്റര്‍ മവ്വല്‍ ബഷീര്‍, സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരവും പദ്ധതിക്ക് സ്ഥലം അനുവദിച്ച മുഹമ്മദ് തുണ്ടോളിക്കുള്ള പാരിതോഷികം മുനവ്വറലി ശിഹാബ് തങ്ങളും സമ്മാനിച്ചു.
ശുദ്ധജലത്തിനു പ്രയാസം അനുഭവപ്പെടുന്ന നാനാജാതി മതത്തില്‍പ്പെട്ട നിര്‍ധനര്‍ താമസിക്കുന്ന തൊണ്ടോളി കോളനിയിലെ 40 കുടുംബങ്ങള്‍ക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഭാവിയില്‍ 20 കുടിലുകളിലേക്കു കൂടി പദ്ധതി വഴി ശുദ്ധജലം ലഭ്യമാക്കും. കുഴല്‍കിണര്‍, പമ്പ് ഹൗസ്, 15,000 ലിറ്റര്‍ ശേഖരിക്കാവുന്ന ടാങ്ക്, എല്ലാ വീടുകളിലേക്കും പൈപ്പ് ലൈന്‍ അടങ്ങിയതാണ് പദ്ധതി. വൈദ്യുതി ബില്‍ അടക്കമുള്ള ചെലവുകള്‍ കെ.എം.സി.സി വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."