ചന്തേര ട്രെയിന്‍ ഹാള്‍ട്ടിനുള്ളത് ഇല്ലായ്മകള്‍ മാത്രം
ചെറുവത്തൂര്‍: അധികൃതര്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ ചന്തേരയിലെത്തുന്ന യാത്രക്കാര്‍ക്ക് പറയാനുള്ളത് ഇല്ലായ്മകളുടെ കഥ മാത്രം. ആദര്‍ശ് പദവിയൊന്നും കിട്ടിയില്ലെങ്കിലും അത്യാവശ്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കിയാല്‍ മതിയെന്നതാണ് ചന്തേര ട്രെയിന്‍ ഹാള്‍ട്ടിന്റെ കാര്യത്തില്‍ നാട്ടുകാരുടെ അപേക്ഷ. പ്ലാറ്റ് ഫോമിന്റെ ഉയരക്കുറവു കാരണം ഇവിടെ യാത്രക്കാര്‍ ട്രെയിന്‍ കയറാനും ഇറങ്ങാനും അനുഭവിക്കുന്ന വിഷമം ചെറുതല്ല. പ്രായം ചെന്നവരാണ് ഏറെ വിഷമിക്കുന്നത്. പ്ലാറ്റ് ഫോമിനു മേല്‍ക്കൂരയോ യാത്രക്കാര്‍ക്കുള്ള ശൗചാലയമോ ഇവിടെയില്ല. ട്രെയിനുകളുടെ സ്റ്റോപ്പിന്റെ കാര്യത്തിലും ചന്തേരയ്ക്ക് അവഗണന തന്നെ.
രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ക്കു മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. പിലിക്കോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ ഉപകാര പ്രദമായ സ്റ്റേഷന്‍ കൂടിയാണിത്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ ഏതാനും മാസം മുമ്പ് ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. പക്ഷെ ജനങ്ങള്‍ ചൂണ്ടിക്കാട്ടിയ പരാതികളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറിനു കൂടി സ്റ്റോപ്പ് അനുവദിക്കണമെന്നും കംപ്യൂട്ടര്‍ സ്ഥാപിച്ച് സീസണ്‍ ടിക്കറ്റ് വിതരണസൗകര്യം ഏര്‍പ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും ജനങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."