അബൂദബി രാജ്യാന്തര പുസ്തക മേളയില്‍ ഗള്‍ഫ് സത്യധാര പവലിയന്‍
അബുദാബി : 37 ാമത് അബൂദബി രാജ്യാന്തര പുസ്തക മേളയില്‍ 'ഗള്‍ഫ് സത്യധാര മാസിക'യുടെ പവലിയന്‍ ശ്രദ്ധേയമാക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
26 മുതല്‍ മെയ് രണ്ടുവരെ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലാണ് പുസ്തകമേള നടക്കുക. ഗള്‍ഫ് സത്യധാര ഇതാദ്യമായാണ് അബൂദബി പുസ്തക മേളയില്‍ അംഗമാകുന്നത്. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും പ്രശസ്ത പണ്ഡിതരുടെ റഫറന്‍സ് ഗ്രന്ഥങ്ങളും സ്റ്റാളില്‍ ലഭ്യമാവും.
അബൂദബി എസ്.കെ.എസ്.എസ്.എഫിന്റെ കീഴിലുള്ള തമര്‍ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. 'ഗള്‍ഫ് സത്യധാര' സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും വരിക്കാരാവുന്നവര്‍ക്കും ആകര്‍ഷകമായ സമ്മാനപദ്ധതികളും ഉപഹാരങ്ങളും സ്റ്റാളില്‍ ഉണ്ടാവും. പ്രവാസി മലയാളിക്കള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയിട്ടുള്ള 'ഗള്‍ഫ് സത്യധാര' വര്ഷങ്ങളായി ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. മത-സാഹിത്യ-സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ മേഖലകിലെ പ്രമുഖര്‍ സ്റ്റാള്‍ സന്ദര്‍ശിക്കുമെന്നും സംഘാടകര്‍ അറിയിച്ചു . അബൂദബി സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് കരീം ഹാജി തിരുവത്രയുടെ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. വി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല നദ്‌വി, അബ്ദുല്‍ റഊഫ് അഹ്‌സനി, സഅദ് ഫൈസി, ഉസ്മാന്‍ ഹാജി, അബ്ദുറഹിമാന്‍ തങ്ങള്‍, ഹാരിസ് ബാഖവി, അസീസ് മുസ്‌ലിയാര്‍, സാബിര്‍ മാട്ടൂല്‍, സലീം നാട്ടിക, ഇസ്മായില്‍ കാസര്‍ഗോഡ്, ഷാഫി വെട്ടിക്കാട്ടിരി ,ഷമീര്‍ മാസ്റ്റര്‍, സജീര്‍ ഇരിവേരി സംസാരിച്ചു. അഷ്‌റഫ് ഹാജി വാരം സ്വാഗതവും അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."