രണ്ടാം ഘട്ട 'ഫീനാ ഖൈര്‍' പദ്ധതിയുടെ ഭക്ഷണ കിറ്റുകള്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇടപ്പാളയം ആഗോള കൂട്ടായ്മക്ക് കൈമാറി
മനാമ: കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് ചെയര്‍മാനും യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയു മായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ പ്രഖ്യാപിച്ച 'ഫീനാ ഖൈര്‍' പദ്ധതിയുടെ 'വീട്ടില്‍ ഭക്ഷണം' പരിപാടിയുടെ രണ്ടാം ഘട്ട ഭക്ഷണകിറ്റുകള്‍ ഇടപ്പാളയം ആഗോള കൂട്ടായ്മക്ക് കൈമാറി.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആന്‍ഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയില്‍ നിന്നും രക്ഷാധികാരി അന്‍വര്‍ മൊയ്ദീന്റെ അദ്ധ്യക്ഷതയില്‍ എക്സിക്യൂട്ടീവ് അംഗം ഫൈസല്‍ തട്ടാംപടി ഏറ്റുവാങ്ങി, ഗവര്‍ണറേറ്റ് അംഗം മുഹമ്മദ്, വണ്‍ ഹോസ്പിറ്റാലിറ്റി ജനറല്‍ മാനേജറും ക്യാപിറ്റല്‍ ഗോവെര്‍ണറേറ്റ് കോവിഡ് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്ററുമായ ആന്റണി പൗലോസ് കണ്ണമ്പുഴയും സന്നിഹിതരായിരുന്നു.
കൊവിഡ് കാലത്ത് പ്രവാസികളെ സഹായിക്കുന്നതില്‍ ബഹ്റൈന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ പ്രശംസനീയമാണെന്നും, ആയിരക്കണക്കിനാളുകളുടെ വിശപ്പകറ്റുന്ന ഈ പുണ്യ പ്രവര്‍ത്തിക്ക് നേതൃത്വം വഹിക്കുന്നത് ക്യാപിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുള്‍ റഹ്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ അഭിനന്ദനം അര്‍ഹിക്കുന്നതായും ഇടപ്പാളയം ആഗോള കൂട്ടായ്മ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡണ്ട് രതീഷ് സുകുമാരന്‍, ജനറല്‍ സെക്രട്ടറി സനാഫ് റഹ്മാന് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."