HOME
DETAILS

ഗ്രഹപ്പിഴയൊഴിയാതെ കോണ്‍ഗ്രസ്

  
backup
July 14 2020 | 01:07 AM

congress-14-07-2020

 

മധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് സംസ്ഥാനഭരണം നഷ്ടപ്പെടുന്ന അവസ്ഥ കൈവന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാര്‍ട്ടി തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാതെ നേതൃത്വവും കുഴങ്ങിയിരിക്കുന്നു. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച്, നടുവൊന്ന് നിവര്‍ത്താന്‍ കഴിയാത്ത പരുവത്തില്‍ എത്തിയിരിക്കുന്നുവെന്നര്‍ഥം. ഒരു സംസ്ഥാനത്തെ തമ്മില്‍തല്ല് ഒരുവിധം പരിഹരിക്കപ്പെടുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനത്ത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമാകും. പലപ്പോഴും തര്‍ക്കങ്ങള്‍ അപരിഹാര്യമായി തുടരുന്നു. ഹൈക്കമാന്‍ഡ് നിയോഗിക്കുന്ന നേതാക്കള്‍ക്കും പ്രശ്‌നപരിഹാരത്തിനു പ്രതിവിധി കണ്ടെത്താന്‍ കഴിയുന്നില്ല.


ഏറ്റവും ഒടുവിലായി കര്‍ണാടകയിലും മധ്യപ്രദേശിലും വിമതര്‍ തലപൊക്കിയപ്പോള്‍ അവരെ പാര്‍ട്ടിക്കു കീഴില്‍ അണിനിരത്തുന്നതില്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച മധ്യവര്‍ത്തികള്‍ പരാജയപ്പെട്ടു. തല്‍ഫലമായി അവിടങ്ങളിലൊക്കെയും കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഇവിടങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം അനുരഞ്ജന ചര്‍ച്ചയ്ക്കു നിയോഗിക്കപ്പെട്ടത് കെ.സി വേണുഗോപാലായിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ അദ്ദേഹത്തിനു തന്റെ ദൗത്യം വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഗോവയിലും പ്രതിസന്ധിയുണ്ടായപ്പോള്‍ കെ.സി വേണുഗോപാലായിരുന്നു അനുനയ നീക്കത്തിന്റെ ചുക്കാന്‍പിടിച്ചത്. അവിടെയും ബി.ജെ.പിയുടെ ഭരണകൈയേറ്റം നടന്നു. ഇപ്പോഴിതാ, സച്ചിന്‍ പൈലറ്റിനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 15 എം.എല്‍.എമാരെയും ബി.ജെ.പി പാളയത്തിലേക്ക് പോകുന്നത് തടയാന്‍ കെ.സി വേണുഗോപാല്‍ തന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാലും സംസ്ഥാനത്ത് ഭരണപ്രതിസന്ധിക്ക് കളമൊരുങ്ങിയേക്കും.
കഴിഞ്ഞവര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒറ്റയാള്‍ പട്ടാളമായി നയിക്കാനുണ്ടായിരുന്നത് അന്ന് ദേശീയ അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയായിരുന്നു. നോട്ടുനിരോധനം പോലുള്ള ഭരണപരാജയങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന ബി.ജെ.പിക്കുമേല്‍ കോണ്‍ഗ്രസ് വിജയം നേടുമെന്നുറപ്പിച്ച തെരഞ്ഞെടുപ്പില്‍ ഫലം വന്നപ്പോള്‍ നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ട് ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നു. തുടര്‍ന്ന്, മുതിര്‍ന്ന നേതാക്കള്‍ അവരുടെ മക്കള്‍ക്ക് സീറ്റ് ഉറപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലായിരുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അവരാരും സഹകരിച്ചില്ലെന്നും രാഹുല്‍ ഗാന്ധി വെട്ടിത്തുറന്നു പറഞ്ഞു. ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍നിന്ന് സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം വഴങ്ങിയില്ല. തന്റെ പിന്മാറ്റത്തോടെ വേറൊരു നേതൃത്വത്തിന്റെ കീഴില്‍ പാര്‍ട്ടി നയിക്കപ്പെടട്ടെ എന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനം നടപ്പാകാതെ വരികയും ചെയ്തു.


എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു ഭരണം കിട്ടിയപ്പോള്‍ പഴയ താപ്പാനകള്‍ തലപൊക്കുകയും മുഖ്യമന്ത്രി സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ കഠിനാധ്വാനം ചെയ്ത യുവനേതാക്കളെല്ലാം തഴയപ്പെട്ടു. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ചതില്‍ ചെറുതല്ലാത്തെ പങ്ക് സച്ചിന്‍ പൈലറ്റിനുണ്ട്. മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ പാര്‍ട്ടി അധ്യക്ഷപദവിയും ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കി അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയായിരുന്നു. കര്‍ണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഇതു തന്നെയായിരുന്നു സംഭവിച്ചത്.
അധികാരം ലഹരിയായി തീര്‍ന്ന പഴയ താപ്പാനകളെ നിലയ്ക്കു നിര്‍ത്താന്‍ കഴിയാത്തതാണ് കോണ്‍ഗ്രസ് നേതൃത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. തലമുതിര്‍ന്ന, രാഷ്ട്രീയ തന്ത്രജ്ഞതയില്‍ നിപുണരായിരുന്ന കെ. കരുണാകരനെ പോലുള്ള നേതാക്കള്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ ഇല്ലാതെ പോയതാണ് പാര്‍ട്ടി ഇന്നു നേരിടുന്ന വലിയ പരാജയം. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോഴൊക്കെയും അദ്ദേഹത്തിന്റെ ഭരണത്തിനു ഭീഷണി ഉയര്‍ത്തിയത് പ്രതിപക്ഷത്തേക്കാളുപരി സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെയായിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ നിഷ്പ്രയാസം നേരിട്ടാണ് അദ്ദേഹം തന്റെ ഭരണവുമായി മുന്നോട്ടുപോയത്. അന്നൊന്നും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് കൂടുതലായി ഇടപെടേണ്ടി വന്നിട്ടില്ല.


പ്രതിഭാ ദാരിദ്ര്യമാണ് കോണ്‍ഗ്രസ് നേതൃത്വം ഇന്നു നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. പുതിയ കാലത്തെ അഭിസംബോധന ചെയ്ത് യുവാക്കളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം സമ്പൂര്‍ണമായി പരാജയപ്പെട്ടു. ഈ വസ്തുതയിലേക്കാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കഴിഞ്ഞദിവസം വിരല്‍ചൂണ്ടിയത്. മധ്യപ്രദേശിലെയും ഇപ്പോള്‍ രാജസ്ഥാനിലെയും ഭരണം നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുന്നതിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞത്, സ്വന്തം പന്തിയിലെ കുതിരകള്‍ പുറത്തുപോയതിനു ശേഷമാണ് നേതൃത്വം ഉണരുന്നതെന്നാണ്. കോണ്‍ഗ്രസ് നേതൃനിരയില്‍നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നത് ആശാവഹമാണ്. വിമര്‍ശനങ്ങളെ അതിന്റെ അകക്കാമ്പ് ഉള്‍ക്കൊണ്ട് പുതിയ മാറ്റത്തിനു തയാറായാല്‍ കോണ്‍ഗ്രസിന് ഇനിയും ഭാവിയുണ്ട്. ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. അതിന്റെ ശക്തി ചൈതന്യമായ മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്, നയിക്കാന്‍ കരുത്തുറ്റ നേതൃത്വമാണ് കോണ്‍ഗ്രസിനു വേണ്ടത്. അല്ലാത്തപക്ഷം കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം സഫലമാക്കാന്‍ ബി.ജെ.പി വല്ലാതെ അധ്വാനിക്കേണ്ടിവരില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  2 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago