എം.എസ്.എസില്‍ 46 ലക്ഷത്തിന്റെ അഴിമതി: രണ്ടു പേരെ പുറത്താക്കി
കോഴിക്കോട്: എം.എസ്.എസില്‍ അഴിമതി നടത്തിയതിന്റെ പേരില്‍ രണ്ടു ഭാരവാഹികള്‍ക്കെതിരേ നടപടി. കോഴിക്കോട് മാളിക്കടവില്‍ എം.എസ്.എസ് പബ്ലിക് സ്‌കൂളിനോട് ചേര്‍ന്ന് ഓപണ്‍ ഓഡിറ്റോറിയം നിര്‍മിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറിയും എം.എസ്.എസ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി.എം മുഹമ്മദ് അഷ്‌റഫ്, ജില്ലാ കമ്മിറ്റി സെക്രട്ടറി പി.സിക്കന്ദര്‍ എന്നിവരെ സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയത്.
സ്‌കൂള്‍ കമ്മിറ്റി ട്രഷറര്‍ കെ.വി ഹസീബ് അഹമ്മദ് നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിനെതിരേ നടപടി എടുത്തിട്ടില്ല. നഷ്ടപ്പെട്ട പണം ഇവരില്‍ നിന്നും തിരിച്ചു പിടിക്കാന്‍ ഒരു സമിതിയേയും നിയോഗിച്ചിട്ടുണ്ട്. പണം തിരികെ നല്‍കിയിട്ടില്ലെങ്കില്‍ നിയമ നടപടികളിലേക്കു നീങ്ങും.
കുറ്റാരോപിതരോട് വിശദീകരണം ചോദിച്ചിരുന്നു. ഇവര്‍ തൃപ്തികരമായ മറുപടിയല്ല നല്‍കിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയത്. സംസ്ഥാന കമ്മിറ്റിയിലെ പത്തോളം അംഗങ്ങള്‍ ശിക്ഷാ നടപടി ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക ക്രമക്കേടായതിനാല്‍ ശക്തമായ നടപടി തന്നെ വേണമെന്ന ഭൂരിപക്ഷ അഭിപ്രായം സ്വീകരിക്കപ്പെടുകയായിരുന്നു.
സംസ്ഥാന കമ്മിറ്റി നിയോഗിച്ച ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍മാണത്തില്‍ 46 ലക്ഷം രൂപയുടെ ക്രമക്കേടു നടന്നതായി പറയുന്നു. 91 ലക്ഷം രൂപയാണ് ഓഡിറ്റോറിയം നിര്‍മിക്കാന്‍ ചെലവായത്. എന്നാല്‍ 41 ലക്ഷം രൂപ ഉപയോഗിച്ച് ഓഡിറ്റോറിയം നിര്‍മിക്കാനാവുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. ചട്ടം ലഘിച്ചാണ് നിര്‍മാണം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കരാറില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സാധനങ്ങളുടെ വിലയിലും കരാര്‍ നിരക്കിലും അന്യയാമായ വിലവര്‍ധവരുത്തിയെന്നും വൗച്ചറുകള്‍ സൂക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."