മാപ്പുപറയില്ല; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി: മണി
തൊടുപുഴ: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവയ്ക്കുകയുള്ളൂവെന്ന് മന്ത്രി എം.എം.മണി. വേറെ ആര് ആവശ്യപ്പെട്ടാലും രാജിവയ്ക്കില്ല. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് നേരിട്ടെത്തി മാപ്പു പറയില്ല.
മൂന്നാറില്‍ സമരം അവസാനിപ്പിക്കാനും ഇടപെടില്ല. അവരെ അവിടെ ഇരുത്തിയവര്‍ തന്നെ തിരിച്ചുകൊണ്ടുപോകട്ടെ. നിര്‍വ്യാജമായ ഖേദപ്രകടനം പൊതുസമൂഹത്തോട് പറഞ്ഞുകഴിഞ്ഞു. ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം അടഞ്ഞു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞിട്ടാണ് ഖേദപ്രകടനം നടത്തിയതെന്നും മണി കുഞ്ചിത്തണ്ണിയില്‍ പറഞ്ഞു.
ദീര്‍ഘമായ പ്രസംഗത്തെ വളച്ചൊടിക്കുകയായിരുന്നു. പ്രസംഗത്തില്‍ പെമ്പിളൈ ഒരുമൈ എന്ന പദം ഉപയോഗിച്ചിരുന്നു. എന്നാല്‍ സ്ത്രീകളെ മോശമായി ഒന്നും പറഞ്ഞിട്ടില്ല.
മാധ്യമങ്ങള്‍ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. എത്ര നാറ്റിച്ചാലും ഞാന്‍ അതിനുമുകളില്‍ നില്ക്കും. കാരണം ഞാന്‍ സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനാണ്. താന്‍ ഭൂമി കൈയേറിയെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊണ്ടുവരുന്നത്. അര്‍ഹതയില്ലാത്ത ഒരു കാര്യത്തിലും താല്പര്യമില്ല. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നാലും ശൈലി മാറ്റില്ല. മുന്നണി മര്യാദ ലംഘിച്ച് സി.പി.ഐയെക്കുറിച്ച് ഒന്നും പറയില്ലെന്നും മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."