HOME
DETAILS
MAL
സഊദിയിൽ മലയാളി കൊവിഡ് ബാധിച്ചു മരിച്ചു
backup
July 14 2020 | 05:07 AM
ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിൽ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു. കിഴക്കേ കല്ലട പഞ്ചായത്തിലെ ശിങ്കാരപള്ളി വാർഡിൽ കാഞ്ഞിരതുണ്ടിൽ വീട്ടിൽ ജോൺസൻ പിജി (50) ആണ് ജുബൈൽ സെൻട്രൽ ഹോസ്പിറ്റലിൽ ഇന്നലെ രാത്രി മരണപ്പെട്ടത്.
പത്ത് വർഷക്കാലമായി സഊദിയിലെ നാസർ എസ് അൽ ഹാജരി (എൻഎസ്എച്ച്) കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഏതാനും ദിവസമായി കൊവിഡ് ബാധിച്ച് ജുബൈൽ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."