എയര്‍ഇന്ത്യക്ക് ലക്ഷങ്ങളുടെ നഷ്ടം
കൊണ്ടോട്ടി: പരിശോധനകളെല്ലാം കഴിഞ്ഞ് പറന്നുയരാനായി നീങ്ങിയ വിമാനത്തിന്റെ എന്‍ജിനും ചക്രവും തകര്‍ന്നത് വഴി എയര്‍ഇന്ത്യക്ക് ലക്ഷങ്ങളുടെ നഷ്ടം. എന്‍ജിനിയറിങ് വിഭാഗം പരിശോധന നടത്തിയതിനു ശേഷമാണ് ഓരോ വിമാനവും പറന്നുയരുന്നത്.
ഇത്തരത്തില്‍ പരിശോധന കഴിഞ്ഞതിനു ശേഷം പറന്നുയരാന്‍ പോയ വിമാനം 600 മീറ്റര്‍ നീങ്ങിയപ്പോഴാണ് ഇടതു ഭാഗത്തെ എന്ജിന് ഭാഗങ്ങള്‍ ചിതറിത്തെറിച്ചത്.
എന്ജിനുള്ളിലെ വലിയ തകരാര്‍ കാണാന്‍ കഴിയാത്തതിന്റെ വിശദീകരണം എയര്‍ഇന്ത്യയുടെ ഉന്നതാധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്തിന്റെ എന്‍ജിനും ചക്രവും മുബൈയില്‍ നിന്നെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കരിപ്പൂരില്‍ വിമാനങ്ങളുടെ ചക്രം തകര്‍ന്ന സംഭവങ്ങളും പക്ഷികളും മറ്റും ഇടിച്ച് എന്ജിന് തകരാറിലാവുന്നതും മുമ്പുണ്ടായിട്ടുണ്ട്.
എന്നാല്‍ ഓരേ സമയം എന്‍ജിനും ചക്രത്തിനും തകരാറുണ്ടാവുന്നത് ഇതാദ്യമാണ്.
മുബൈയില്‍ നിന്നുള്ള എന്‍ജിനിയറിങ് വിഭാഗമെത്തി പരിശോധന നടത്തിയാല്‍ മാത്രമെ നഷ്ടത്തിന്റെ കണക്ക് വ്യക്തമാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."