നല്ല നാളേയ്ക്കായി നാളെ ഹോണ്‍ മുഴക്കാതിരിക്കൂ
കോഴിക്കോട്: നഗരങ്ങളില്‍ ശബ്ദ മലിനീകരണം അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പും ഐ.എം.എയും ചേര്‍ന്ന് ബുധനാഴ്ച ഹോണ്‍രഹിത ദിനമായി ആചരിക്കും.
അധിക ശബ്ദം മൂലം മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും നേരിടേണ്ടി വരുന്ന പലതരം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണിത്.
ഉയര്‍ന്ന തീവ്രതയുള്ള ശബ്ദം തുടര്‍ച്ചയായി കേട്ടാല്‍ താല്‍കാലികമോ സ്ഥിരമോ ആയ കേള്‍വിക്കുറവ് സംഭവിക്കാം. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച മുരടിക്കല്‍, ഏകാഗ്രതയില്ലായ്മ, പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കല്‍, ശരീരത്തിലെ രക്തകുഴലുകള്‍ ചുരുങ്ങുന്നതു വഴി അധിക രക്തസമ്മര്‍ദ്ദം, ആമാശയത്തില്‍ അംമ്ലാശം കൂടുന്ന ഹൈപ്പര്‍ അസിഡിറ്റി, അലര്‍ജി, ആസ്മ വര്‍ധിക്കാനുള്ള സാധ്യത, തുടങ്ങിയ ബുദ്ധിമുട്ടുകളും നേരിടാം. വാഹനങ്ങളില്‍ അനാവശ്യമായി ഹോണ്‍ ഉപയോഗിക്കുന്നതും പൊതു ഇടങ്ങളില്‍ നിയമ വിരുദ്ധമായ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതും വ്യവസായശാലകളിലെ അനിയന്ത്രിതമായ ശബ്ദമലിനീകരണവും കര്‍ശനമായി നിരോധിക്കും.
പൊതുഇടങ്ങള്‍, ഉല്‍സവങ്ങള്‍, മറ്റാഘോഷങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ അധികാരികളെ അിറയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ശബ്ദമലിനീകമണത്തിന്റെ ദോഷങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനായി കേരള സ്റ്റേറ്റ് ഇ.എന്‍.ടി. അസോസിയേഷന്റെയും ഐ.ഐ എയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സേഫ് സൗണ്ട് എന്ന പേരില്‍ സംരംഭം തുടങ്ങി. പൊതുജനങ്ങള്‍,ഇ.എന്‍.ടി ഡോക്ക്ടര്‍മാര്‍, ഐ. എം എ അംഗങ്ങള്‍ എന്നിവരുടെ കൂട്ടായ്മയുടെ ലക്ഷ്യം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുക, ലഘുരേഖകളും പുസ്തകങ്ങളും വിതരണം ചെയ്യുക തുടങ്ങിയവയാണ്.പോലിസുമായി സഹകരിച്ച് ശബ്ദ മലിനീകരണ നിയമങ്ങള്‍ കര്‍ശനോമാക്കാനാണ് തീരുമാനം. സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് വ്യാപകമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."