HOME
DETAILS

മണിക്ക് മുഖ്യമന്ത്രിയുടെ പിന്‍തുണ; പറഞ്ഞതു നാട്ടുശൈലി, മാധ്യമങ്ങള്‍ക്കും വിമര്‍ശം

  
backup
April 25 2017 | 03:04 AM

kerala-assembly-issue-on-mm-mani

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനം പ്രതിപക്ഷ ബഹളത്തോടെ തുടങ്ങി. സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിച്ച മന്ത്രി എംഎം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. സഭ ആരംഭിച്ചപ്പോള്‍തന്നെ മന്ത്രി മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി.

മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. മണിയുടെ സംസാരം നാട്ടുശൈലിയെന്നു പറഞ്ഞ മുഖ്യമന്ത്രി മണി പറഞ്ഞതിനെ ചിലര്‍ പര്‍വതീകരിച്ചു കാണിക്കുകയാണെന്നും പറഞ്ഞു. മാധ്യമങ്ങളും അതു വളച്ചൊടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ മണി എഴുന്നേറ്റതോടെ പ്രതിപക്ഷം മണിയെ തടസ്സപ്പെടുത്തി നടുത്തളത്തില്‍ ഇറങ്ങി.

സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ചോദ്യോത്തരവേള നിര്‍ത്തിവച്ച് മണിയുടെ പരാമര്‍ശം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ശേഷമാണ് പ്രതിപക്ഷബഹളം തുടങ്ങിയത്.

ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇതു കേള്‍ക്കാന്‍ തയ്യാറായില്ല.

ചോദ്യോത്തരവേള നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നു സ്പീക്കര്‍  അറിയിച്ചു. അടിയന്തരപ്രമേയം അനുവദിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago