ഭാരതപ്പുഴയില്‍ ശക്തമായ നീരൊഴുക്ക്
പട്ടാമ്പി: ജില്ലയില്‍ വേനല്‍ മഴ ശക്തമായതോടെ പട്ടാമ്പിമേഖലയില്‍ ഭാരതപ്പുഴയും തൂതപ്പുഴയും വീണ്ടും ഇരുകരയും മുട്ടിയാണ് ഒഴുകുന്നത്. ഭാരതപ്പുഴ കൊടുമുണ്ട ഭാഗങ്ങളില്‍ കരയിലേക്ക് കയറിത്തുടങ്ങി. ശക്തമായ കുത്തൊഴുക്കും പുഴയില്‍ അനുഭവപ്പെടുന്നു.
തൂതപ്പുഴയും ഇരുകരയും മുട്ടിയാണ് ഒഴുകുന്നത്. തിരുവേഗപ്പുറ പഞ്ചായത്തിലെ പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലാണ്. ശക്തമായ കുത്തൊഴുക്ക് തൂതപ്പുഴയിലും അനുഭവപ്പെടുന്നു. ആഴ്ചകള്‍ക്കുമുമ്പാണ് ശക്തമായ മഴയില്‍ പുഴ കരകവിഞ്ഞത്. തിരുവേഗപ്പുറ നാടന്‍കലാ ഉദ്യാനം ഉള്‍പ്പെടെ വെള്ളത്തിനടിയിലായിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ പുഴ കൂടുതല്‍ കര കയറുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, കഴിഞ്ഞ നാലുദിവസങ്ങളിലായി തുടരുന്ന മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങളൊന്നും താലൂക്കില്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ല.
കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചതായി തഹസിദാല്‍ കാര്‍ത്യായനിദേവി പറഞ്ഞു. തഹസില്‍ദാര്‍, രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മറ്റ് ജീവനക്കാരും ഉള്‍പ്പെടുന്ന സ്‌ക്വാഡാണ് രൂപവത്കരിച്ചിട്ടുള്ളത്. താലൂക്കില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 0466-2214300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."