കാലവര്‍ഷം കനത്തതോടെ ചരിത്രത്തിലാദ്യമായി വാളായര്‍ അണക്കെട്ടും നിറഞ്ഞു
വാളയാര്‍: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ രണ്ടുമൂന്നു ദിവസങ്ങളായി തുടരുന്ന മഴയില്‍ വാളയാര്‍ അണക്കെട്ട് നിറഞ്ഞു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് വാളയാര്‍ അണക്കെട്ട് നിറയുന്നത്. മെയ് മാസത്തില്‍ ലഭിച്ച വേനല്‍ മഴയും ജൂണ്‍ ആദ്യവാരം തുടങ്ങിയ കാലവര്‍ഷത്തിലും വാളയാര്‍ ഡാം നിറഞ്ഞിരുന്നില്ല.
തമിഴ്‌നാട്ടിലും നല്ല മഴ ലഭിച്ചതിനാലാണ് സംസ്ഥാനതിര്‍ത്തിയിലുള്ള വാളയാര്‍ കഴിഞ്ഞ ദിവസത്തോടെ നിറഞ്ഞത്. 68 അടിയോളം ആഴമുള്ള വാളയാര്‍ അമക്കെട്ടില്‍ 38 അടിയോളം മണല്‍ നിറഞ്ഞിരിക്കുകയാണ്. ബാക്കിയുള്ള അണക്കെട്ടിന്റെ സംഭരണ ശേഷിയില്‍ ജലവിതാനം എത്തിയിരിക്കുകയാണെന്നാണ് ചിറ്റൂര്‍ ഇറിഗേഷന്‍ വകുപ്പധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വാളയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം പൊള്ളാച്ചി താലൂക്കിലായതിനാല്‍ മണല്‍ നീക്കുന്നതിന് തമിഴ്‌നാട് റവന്യു വകുപ്പധികൃതരുടെ അനുമതി കൂടി വാങ്ങണമെന്നത് മണല്‍ നീക്കം ചെയ്യാന്‍ തടസ്സമാകുന്നുവെന്നാണ് പറയപ്പെടുന്നത്. മലമ്പുഴ അണക്കെട്ട് നിറയാന്‍ ഇനി 5.5 മീറ്റര്‍ വെള്ളം മാത്രം മതിയാകുമെന്നതിനാല്‍ ഏതു നിമിഷവും ഡാം തുറന്നുവിടാനുള്ള സാധ്യതയുണ്ട്.
മഴ കനത്തതോടെ അണക്കെട്ടുകളിലെല്ലാം ജലവിതാനം ക്രമാതീതമായി ഉയര്‍ന്നിരിക്കുകായണ്. സാധാരണ കര്‍ക്കിട മാസത്തിലാണ് അണക്കെട്ടുകള്‍ നിറയുന്നെതന്നിരിക്കെ ഇത്തവണ വേനല്‍ മഴയും കാലവര്‍ഷവും കാര്യമായി ലഭിച്ചതോടെ കര്‍ക്കിടകത്തിനും മുമ്പെ അണക്കെടുകള്‍ നിറയാന്‍ കാരണമായത്.
115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ഇന്നലെ രേഖപ്പെടുത്തിയത് 109.5 അടിയാണ്. ഇതുപോലെ തന്നെ77.10 അടി സംഭരണ ശേഷിയുള്ള മംഗലം ഡാമില്‍ 77.10 മീറ്ററെത്തി നില്‍ക്കുകയാണ് ജലവിതാനമെന്നിരിക്കെ അണക്കെട്ടിലെ ഷട്ടറുകള്‍ ഭാഗികമായി തുറന്നുവിട്ടിരിക്കുകയാണ്.
അട്ടപ്പാടി ശിരുവാണി അണക്കെട്ടും ഏതുനിമിഷവും തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജില്ലയില്‍ ജൂണ്‍ - ജൂലൈ മാസങ്ങളില്‍ മെച്ചപ്പെട്ട് മഴ ലഭിക്കുന്നതും അണക്കെട്ടുകളിലെ ജലവിതാനം ഉയരുന്നതും.
ഇനിയും മഴ കനക്കുകയാണെങ്കില്‍ അണക്കെട്ടിലെ സംഭരണ ശേഷിയിലും കൂടുതല്‍ വെള്ളമെത്തുന്നത് ആശങ്കാജനകമായിരിക്കും. മറ്റുള്ള ഡാമുകള്‍ സാധാരണം പൂര്‍ണ്ണമായോ ഭാഗികമായോ നിറയുമെങ്കിലും വാളയാര്‍ അണക്കെട്ട് 12 വര്‍ഷത്തിന് ശേഷം നിറഞ്ഞത് ഏറെ പ്രതീക്ഷക്ക് വക നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."