HOME
DETAILS
MAL
വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ സര്‍ക്കാര്‍ അജണ്ടയിലില്ലെന്ന് ഇസ്റാഈല്‍ മന്ത്രി
backup
July 15 2020 | 02:07 AM
ടെല്‍അവീവ്: നെതന്യാഹു സര്‍ക്കാര്‍ കൊട്ടിഘോഷിച്ച വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി ഉടനെയൊന്നും നടക്കില്ലെന്ന് ഉറപ്പായി. ഇത് നിലവില്‍ സര്‍ക്കാര്‍ അജണ്ടയിലില്ലെന്നും കൊവിഡിനെതിരായ പോരാട്ടത്തിനാണ് രാജ്യം ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇമിഗ്രേഷന്‍ ആന്‍ഡ് അബ്സോര്‍പ്ഷന്‍ മന്ത്രി നിന ടമാനോ ഷാറ്റ പറഞ്ഞു.
ഫലസ്തീനിലെ വെസ്റ്റ് ബാങ്ക് പ്രദേശത്തിന്റെ മൂന്നിലൊന്ന് ഇസ്റാഈലിനോട് കൂട്ടിച്ചേര്‍ക്കുന്നതിന് ഈമാസം ഒന്നിന് തുടക്കംകുറിക്കുമെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞിരുന്നത്.
കൂട്ടിച്ചേര്‍ക്കല്‍ കാബിനറ്റ് അംഗീകരിച്ചാല്‍ പാര്‍ലമെന്റായ നെസറ്റിലേക്ക് അയക്കുമെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."