നടപടികള്‍ കടുപ്പിക്കുന്നു; സച്ചിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സചിന് പൈലറ്റിനെതിരെ കൂടുതല്‍ നടപടിയുമായി കോണ്‍ഗ്രസ്. സച്ചിനെ അയോഗ്യനാക്കാനാണ് നീക്കം. 19 എം.എല്‍എമാര്‍ക്കും സ്പീക്കര്‍ നോട്ടിസ് നല്ക്കിയിട്ടുണ്ട്. വെള്ളിയാഴ്ചക്കകം നോട്ടിസില്‍ മറുപടി നല്‍കണം.
കഴിഞ്ഞ ദിവസമാണ് സച്ചിന് പൈലറ്റിനെ രാജസ്ഥാന് ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും പുറത്താക്കിയത്. കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജെവാലെയാണ് ഇക്കാര്യം അറിയിച്ചത്. പൈലറ്റിനൊപ്പം ചേര്‍ന്ന രണ്ടു മന്ത്രിമാരെയും പദവിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്ന രമേശ് മീണ, ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ് എന്നിവരെയാണു പുറത്താക്കിയത്. സച്ചിന് പൈലറ്റിനു പകരം രാജസ്ഥാന് വിദ്യാഭ്യാസമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിങ് ദോഡാസറ പാര്‍ട്ടി അധ്യക്ഷനാവും.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന മുകേഷ് ബക്കാര്, സേവാദള്‍ പ്രസിഡന്റായിരുന്ന രകേശ് പരീഖ് എന്നിവരെയും നീക്കിയിട്ടുണ്ട്. യഥാക്രമം, ദംഗര്‍പൂരില്‍ നിന്നുള്ള എം.എല്‍.എ ഗണേശ് ഗോഗ്റ, ഹേംസിങ് ഷെഖാവത്ത് എന്നിവര്‍ക്കാണ് ഈ പദവികള്‍ നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."