പലിശ മുടങ്ങിയതിന് കുടുംബത്തെ വീട്ടില്‍ കയറി മര്‍ദിച്ചു
നെയ്യാറ്റിന്‍കര: പലിശ മുടങ്ങിയതിന് കുടുംബത്തെ ബ്ലൈഡ് മാഫിയാ സംഘം വീട്ടില്‍ കയറി അക്രമിച്ചു. നെയ്യാറ്റിന്‍കര മണലിവിള സ്വദേശി അനില്‍കുമാര്‍ , ഭാര്യ ശ്രീജ , ഇവരുടെ മകള്‍ അനുശ്രീ എന്നിവരാണ് അക്രമത്തിനിരയായത്. ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തെക്കുറിച്ച് പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നത്. അമ്മയുടെ ചികിത്സ ആവശ്യത്തിന് അനില്‍കുമാര്‍ മൂന്ന് വര്‍ഷം മുന്‍പ് മണലിവിള സ്വദേശി വിമലില്‍ നിന്നും പ്രതിമാസം ആറായിരം രൂപ പലിശയ്ക്ക് ഒരു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതില്‍ എഴുപത്തി അയ്യായിരം രൂപ മുതല്‍ ഇനത്തില്‍ തിരികെ നല്‍കുകയും ബാക്കി തുകയായ ഇരുപത്തി അയ്യായിരം രൂപക്ക് പലിശ നല്കി വരികയുമായിരുന്നു.വാടക വീട്ടില്‍ താമസിക്കുന്ന അനില്‍കുമാറിന് ആകെയുളള വരുമാനം കൂലി വേല ചെയ്തു കിട്ടുന്ന തുകയാണ്. ഇതുകാരണം കഴിഞ്ഞ രണ്ട് മാസത്തെ പലിശ മുടങ്ങി. ഇത് ചോദ്യം ചെയ്തെത്തിയ വിമലും സംഘവുമാണ് വീട്ടില്‍ കയറി അക്രമം നടത്തിയത്. ഈ സമയം അനില്‍കുമാര്‍ വീട്ടിലില്ലായിരുന്നു. സംഭവം അറിഞ്ഞെത്തിയ അനില്‍കുമാറിനെയും സംഘം ക്രൂരമായി മര്‍ദിച്ചു. വിമല്‍ ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുമാണ്. നെയ്യാറ്റിന്‍കര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."