വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്: കെ.സി ജോസഫ്
: ഇരിക്കൂര്‍ മണ്ഡലത്തിന്റെ വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കുത്തിതിരുകി പ്രശ്‌നങ്ങള്‍ വഷളാക്കരുതെന്ന് കെ.സി ജോസഫ് എം.എല്‍.എ. പൊതുമരാമത്ത് വകുപ്പ് മുഖേനെ ഏരുവേശ്ശി പഞ്ചായത്തിലെ രണ്ട് പ്രധാന റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചത് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന ചിലരുടെ പ്രചാരണം പൂര്‍ണമായും അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണ്.
2017 നവംബറില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ റോഡ് വികസനത്തിനായി പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട പ്രകാരം 18.09 കോടി രൂപയ്ക്കുള്ള 14 റോഡുകളുടെ പുനരുദ്ധാരണത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഏരുവേശ്ശി പഞ്ചായത്തിലെ മൂന്ന് പ്രധാന റോഡുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പ് തന്നെ 18.09 കോടി രൂപ 12 കോടി രൂപയായി വെട്ടിച്ചുരുക്കി. അപ്പോഴും പ്രവൃത്തികളുടെ എണ്ണം എട്ടാക്കി ചുരുക്കിയെങ്കിലും ഏരുവേശ്ശി പഞ്ചായത്തിനു മാത്രം നാല് പ്രവൃത്തികള്‍ തുടര്‍ന്നും നിര്‍ദേശിച്ചിരുന്നു. ആകെ ലഭിച്ച 6.4 കോടി രൂപയില്‍ 4.15 കോടി രൂപയും അനുവദിച്ചത് ഏരുവേശി പഞ്ചായത്തിനു തന്നെയായിരുന്നു. ഉദയഗിരി, ഉളിക്കല്‍ പഞ്ചായത്തുകളിലെ രണ്ട് റോഡുകള്‍ കാല്‍നടയാത്ര പോലും സാധിക്കാത്ത വിധത്തില്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അതീവ ശോച്യാവസ്ഥയിലുള്ളവയായതിനാല്‍ അവയ്ക്കു 2.25 കോടി രൂപയും അനുവദിച്ചു. വാസ്തവം ഇതായിരിക്കെ ഏരുവേശിയെ അവഗണിച്ചു എന്ന് ചിലര്‍ പറയുന്നത് കക്ഷിരാഷ്ട്രീയം വച്ചാണ്. കണ്ണടച്ച് ഇരുട്ടാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിച്ച് നാടിന്റെ വികസനത്തിനായി രാഷ്ട്രീയ വ്യത്യാസമില്ലാതെ സഹകരിക്കാന്‍ അഭ്യര്‍ഥിക്കുന്നതായും എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."