തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം: നിരീക്ഷകര്‍
കൊല്ലം: സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പെരുമാറ്റചട്ടം കൃത്യമായി പാലിക്കണമെന്ന് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ഥികളുമായും പ്രതിനിധികളുമായും നടന്ന കൂടിക്കാഴ്ച്ചയില്‍ പൊതുനിരീക്ഷകന്‍ സൗരവ് പഹാഡി, പൊലിസ് നിരീക്ഷക സോണല്‍ ചന്ദ്ര, ചെലവ് നിരീക്ഷന് രാജേഷ് ഓജ എന്നിവരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.
സ്ഥാനാര്‍ഥികള്‍ക്ക് എതിരേയുള്ള വിമര്‍ശനങ്ങള്‍ അവരുടെ നയങ്ങള്‍, പരിപാടികള്‍, മുന്‍കാല പൊതുപ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാകണം. വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം ഒഴിവാക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പൊതുപരിപാടികളെ സംബന്ധിച്ച വിവരങ്ങള്‍ പ്രാദേശിക പൊലിസ് അധികാരികളെ മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങണം.
പൊതുപരിപാടികള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും തലത്തിലുള്ള നിരോധന ഉത്തരവ് നിലനില്ക്കുന്നുണ്ടെങ്കില് അത്തരത്തിലുള്ള ഉത്തരവുകള്‍ പൂര്‍ണമായും പാലിക്കണം.
അല്ലാത്തപക്ഷം ബന്ധപ്പെട്ട അധികാരികളില്‍നിന്നു മുന്‍കൂര്‍ അനുവാദം നേടേണ്ടതുമാണ്. പൊതുതെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനായി എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മതിയായ സഹകരണം നല്‍കണം. സമ്മതിദായകര്‍ക്ക് നല്കുന്ന സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥിയുടെ പേരോ തെരഞ്ഞെടുപ്പ് ചിഹ്നമോ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരോ ഉണ്ടാകാന്‍ പാടില്ല. തെരഞ്ഞെടുപ്പ് ദിവസമോ പ്രചാരണ കാലയളവിലോ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകണം. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് അധ്യക്ഷനായി.
അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, സ്വതന്ത്ര സ്ഥാനാര്‍ഥി ജി. നാഗരാജ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം. വിശ്വനാഥന്, ഫിലിപ്പ് കെ. തോമസ്, തൃതീപ്കുമാര്, അഡ്വ. ജി. രാജേന്ദ്രന്‍പിള്ള, ഐ. ഷംസീര്‍, അഡ്വ. കബീര്‍ ഷാ, ടി. സിബു, സുനില്‍, സജീവ്, കെ. ശിവദാസന്‍, മുഹമ്മദ്കുഞ്ഞ്, മഹേഷ്കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."