റോഡ് ഇടിഞ്ഞു; അപകട ഭീതിയില്‍ നാട്ടുകാര്‍
തളിപ്പറമ്പ്: റോഡിന് ഭീഷണിയായി പുഴയോരം ഇടിഞ്ഞുതാഴ്ന്ന് യാത്രക്കാര്‍ ഭീതിയില്‍. അരിപ്പാമ്പ്ര-ചപ്പാരപ്പടവ് റോഡില്‍ പൂണങ്ങോട് അയ്യപ്പ ഭജന മന്ദിരത്തിന് സമീപത്താണ് റോഡരിക് ഇടിഞ്ഞ് പുഴയിലേക്ക് താഴുന്നത്. 300 മീറ്ററിലധികം ദൂരത്തില്‍ ഇവിടെ കരയിടിച്ചില്‍ ഭീഷണിയിലാണ്.
ദിനംപ്രതി നിരവധി ബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്. ഇടിഞ്ഞ ഭാഗത്ത് ഇപ്പോള്‍ റോഡും പുഴയും തമ്മില്‍ അരമീറ്റര്‍ പോലും അകലമില്ല. ഇരുഭാഗത്തും വീതി കുറവായതിനാല്‍ കാല്‍നടയാത്രയും ഭീതിയിലാണ്.
രണ്ട് ബസുകള്‍ ഒരുമിച്ചു വന്നാല്‍ കടന്നുപോകാന്‍ സാധിക്കാത്ത നിലയാണ്. റോഡരികില്‍നിന്ന് പുഴയിലേക്ക് 20 മീറ്ററിലേറെ താഴ്ചയുള്ളതിനാല്‍ അപകടം സംഭവിച്ചാല്‍ വന്‍ ദുരന്തമാണ് ഉണ്ടാവുകയെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിഞ്ഞ ഭാഗത്ത് നാട്ടുകാര്‍ അപായസൂചന നല്‍കി ചുവന്ന റിബണുകളും വേലിയും കെട്ടിയിട്ടുണ്ട്. റോഡ് എം.എല്‍.എയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീതികൂട്ടി മെക്കാഡം ടാറിങ്ങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പ്രവൃത്തി ഈ വര്‍ഷം അവസാനത്തോടെ മാത്രമേ നടക്കൂ. അതിനിടെ സംരക്ഷണഭിത്തി കെട്ടാത്ത പക്ഷം റോഡ് ഉള്‍പ്പെടെ ഇടിഞ്ഞ് പുഴയിലേക്ക് വീഴുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. അടിയന്തിര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."