HOME
DETAILS

കട്ടിലിനടിയില്‍ പതിയിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു

  
backup
April 09 2019 | 23:04 PM

%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81

കൊല്ലം: സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയുടെ കട്ടിലിനടിയില്‍ പതിയിരുന്ന യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. നെടുങ്ങോലം പോളച്ചിറ സ്വദേശി ശ്യാംലാലിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. മകളുമൊന്നിച്ചു ക്ഷേത്രോത്സവ ചടങ്ങുകളില്‍ പങ്കെടുത്തശേഷം വീട്ടില്‍ തിരിച്ചെത്തിയ മധ്യവയസ്‌കയായ വീട്ടമ്മ വസ്ത്രം മാറുന്നതിനിടെയാണു കട്ടിലിനടിയില്‍ ശ്യാംലാലിനെ കണ്ടത്.
ഇതോടെ വീട്ടമ്മയും മകളും ബഹളം വയ്ക്കുകയും നാട്ടുകാരെ വിളിച്ചുകൂട്ടുകയും ചെയ്തു. ഓടിയെത്തിയ നാട്ടുകാര്‍ ശ്യാംലാലിനെ പിടികൂടി കൈകാര്യം ചെയ്തശേഷം പരവൂര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാര്‍ ഓടിയെത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ വീട്ടമ്മയെ ഉപദ്രവിച്ചതിനെ തുടര്‍ന്നു നിസാര പരുക്കേറ്റു. വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി അടുക്കള വാതില്‍ വഴിയാണ് ഇയാള്‍ അകത്ത് കയറിയതെന്നും നേരത്തെ ഒരു തവണ വീട്ടമ്മയെ ശല്യം ചെയ്തിരുന്നതായും അന്ന് ബന്ധുക്കള്‍ ശ്യാംലാലിനെ താക്കീതു ചെയ്തു വിട്ടയച്ചിരുന്നതായും പൊലിസ് പറഞ്ഞു. ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തു.
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശ്യാംലാലിനെ ഉപദ്രവിച്ച് മാരകമായി പരുക്കേല്‍പ്പിച്ചതിനു നാട്ടുകാരായ ആറുപേര്‍ക്കെതിരെയും കേസെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago
No Image

ബസിന്റെ വാതിൽ അടച്ചില്ല; ഓടികൊണ്ടിരുന്ന ബസിൽ നിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണു

Kerala
  •  a month ago
No Image

കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം; ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ

International
  •  a month ago